ബാബാം രാംദേവിന് ശേഷം അമൃതാനന്ദമയിക്കും 24 മണിക്കൂര്‍ സുരക്ഷ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആത്മീയനേതാവ് മാതാ അമൃതാനന്ദമയിക്ക് സിഐഎസ്എഫിന്റെ 24 മണിക്കൂര്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. 24 മണിക്കൂറും അമൃതാനന്ദമയിക്കും സുരക്ഷ ഉദ്യോഗസ്ഥരുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിലും 40 സിആര്‍പിഎഫ് ജവന്മാരെ നിയോഗിക്കും. അമൃതാനന്ദമയിക്കും ആശ്രമത്തിന്റെയും സുരക്ഷയ്ക്കായി സെക്യൂരിറ്റി ഇന്റിലജന്‍സ് ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം.

amritanandamayi

യോഗ ഗുരു ബാബ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി. പതാഞ്ജലിയുടെ ഭക്ഷ്യപാര്‍ക്കിന് സിഐഎസ്എഫിന്റെ 24 മണിക്കൂര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.

ഭക്ഷ്യ പാര്‍ക്കിനും ആശ്രമത്തിനും ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബാബ രാംദേവിനും ആശ്രമത്തിനും സുരക്ഷ ഏര്‍പ്പെടുത്തയത്.

English summary
Z category security cover to spiritual leader Mata Amritanandmayi.
Please Wait while comments are loading...