Get Updates
Get notified of breaking news, exclusive insights, and must-see stories!

3.6കോടി ഡോളര്‍ വരുന്ന വജ്രമാല 12 വയസുകാരി മോഷ്ടിച്ചു

ഹോങ്കോങ്: ഹോങ്കോങ്ങിലെ ഒരു ജൂവല്ലറിയില്‍ നിന്നും 36 മില്യണ്‍ ഡോളര്‍ വില വരുന്ന ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച 12 വയസുകാരിയെ പൊലീസ് തിരയുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം ജൂവല്ലറിയില്‍ ആഭരണ പ്രദര്‍ശനം കാണാനെത്തിയ പെണ്‍കുട്ടി ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച് കടന്നു കളഞ്ഞു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ജൂവല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

12 നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടി നെക്ലേസ് കവരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്. ഷിം ഷാ സുയി യിലെ ഹെറിറ്റേജ് ഷോപ്പിംഗ് മാളില്‍ നിന്നുമാണ് 3.6 കോടി ഡോളര്‍ വിലയുള്ള നെക്ലേസ് കവര്‍ച്ച ചെയ്തത്.

Necklace

പെണ്‍കുട്ടി രണ്ട് സ്ത്രീകള്‍ക്കും മൂന്ന് പുരുഷന്‍മാര്‍ക്കുമൊപ്പമാണ് ജൂവല്ലറിയില്‍ എത്തിയത്. തുടര്‍ന്ന് ഒട്ടേറെ ആഭരണങ്ങള്‍ ഇവര്‍ ആവശ്യപ്പെട്ടു. ജീവനക്കാരോട് പല ആഭരണങ്ങളും കാട്ടിത്തരാനും ആവശ്യപ്പെട്ടു. ഈ സമയം വജ്രനെക്ലേസ് സൂക്ഷിച്ചിരുന്ന പെട്ടിയുടെ താക്കോല്‍ കുട്ടി കൈക്കലാക്കി. ഞൊടിയിടയ്ക്കുള്ളില്‍ നെക്ലേസ് കവര്‍ന്ന് പോക്കറ്റിലിട്ടു. ഈ സമയം കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഒന്നും സംഭവിയ്ക്കാത്തത് പോലെ ജൂവല്ലറിയില്‍ തങ്ങുകയും ചെയ്തു. 30 വജ്രക്കല്ലുകളാണ് നെക്ലേസില്‍ ഉണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+