Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമന്‍ വിമതര്‍ക്കെതിരെ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

സനാ: യെമന്‍ വിമതര്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കി സൗദി അറേബ്യ. 15 ഓളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യെമന്റെ അല്‍മസിരാഹ് ടെലിവി ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമനിലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ ആക്രമണത്തിലാണ് സാധാരണക്കാരും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്രാനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

തായിസിലെ ജബാല്‍ ഹബാഷിയില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. ജനവസാ കേന്ദ്രങ്ങള്‍ക്ക് മേല്‍ സൗദി നടത്തിയ വ്യോമാക്രമണത്തിലാണ് 14 പേര്‍ മരിച്ചത്. തായിഫില്‍ ശക്തമായ ആക്രമണമാണ് സൗദി നടത്തുന്നത്. മാര്‍ച്ച് 15 ന് സൗദി നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ യെമനികള്‍ കൊല്ലപ്പെട്ടിരുന്നു.

Yemen

സൗദി യെമനില്‍ നടത്തുന്ന വ്യോമാക്രമണത്തെ യുഎന്‍ ശക്തമായി അപലപിച്ചു. യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെ 2015 മാര്‍ച്ചിലാണ് സൗദി അറേബ്യ വ്യോമാക്രമണം തുടങ്ങിയത്. സൗദിയുടെ നേതൃത്വത്തില്‍ യുഎഇ ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങളും വ്യോമാക്രമണത്തില്‍ പങ്കാളികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+