Get Updates
Get notified of breaking news, exclusive insights, and must-see stories!

കസാഖ്സ്ഥാന്‍ സംഘര്‍ഷം; മലയാളികള്‍ ഉള്‍പ്പടേയുള്ള തൊഴിലാളികളെ ഹോട്ടലിലേക്ക് മാറ്റി, സുരക്ഷിതര്‍

ദില്ലി: സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് കുടങ്ങിയ മലയാളികള്‍ ഉള്‍പ്പടേയുള്ള 150 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന തൊഴിലാളികളെ ഹോട്ടല്‍ മുറികളിലേക്ക് മാറ്റിയിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ ചൊല്ലിയാണ് കസാഖ്സ്ഥാനിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ടെങ്കിസില്‍ നാട്ടുകാരായ തൊഴിലാളികളും ചില അറബ് വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടാത്. ഏതാനും ഇന്ത്യക്കാരും ഈ സംഘര്‍ഷത്തില്‍ പെട്ടുപോയിരുന്നു.

kasq-

ദൃശ്യമാധ്യമങ്ങളില്‍ ആദ്യം വന്നതുപോലുള്ള ഗുരുതര പ്രശ്നങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ലെന്നാണ് കസാഖ്സ്ഥാനിലെ ഇന്ത്യന്‍ എംബസി മുഖേനെ അറിയാന്‍ സാധിച്ചതെന്ന് വിദേശ കാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ശനിയാഴ്ച്ച രാവിലെ നടന്ന സംഘര്‍ഷത്തിനിടയില്‍ പെട്ടുപോയ നാല് ഇന്ത്യക്കാര്‍ക്ക് നിസ്സാര പരിക്കേറ്റിരുന്നു. ചികിത്സ നല്‍കിയ ശേഷം അവരെ വിട്ടയച്ചിട്ടുണ്ട്. അവര്‍ തിങ്കളാഴ്ച്ച ജോലിക്കു പോകുമെന്നാണ് മനസ്സിലാക്കുന്നത്. മറ്റു പ്രശ്നങ്ങളോ ഭീകരാന്തരീക്ഷമോ ടെങ്കീസില്‍ ഇല്ലെന്നും എംബസി അധികൃതര്‍ അറിയിക്കുന്നു.

വേതനക്കുറവിനെച്ചൊല്ലി തദ്ദേശീയരുടെ പ്രതിഷേധം എണ്ണപ്പാടത്ത് നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലബനന്‍ കാരനായ ലോജിസ്റ്റിക്സ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ പ്ര‌ാദേശിക വനിതാതൊഴിലാളിക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണം.സംഭവത്തില്‍ ലിബിയന്‍ തൊഴിലാളി മാപ്പുപറഞ്ഞെങ്കിലും പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും സംഘര്‍ഷം നിയന്ത്രിക്കാനായില്ല. വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറഞ്ഞു. പിന്നീട് കൂടുതല്‍ സുരക്ഷാ സേനയെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കസാഖ്സ്താനുമായി ബന്ധപ്പെട്ട വാർത്തയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്കാ റൂട്ട്‌സ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+