യുക്രൈന്‍ വിട്ടത് 18,000 ഇന്ത്യന്‍ പൗരന്മാര്‍; കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം
ദില്ലി: യുക്രെയിനില്‍ ഇന്ത്യന്‍ എംബസി ആദ്യ യാത്ര ഉപദേശം പുറപ്പെടുവിച്ചതിന് പിന്നാലെ 18000 ഇന്ത്യന്‍ പൗരന്മാര്‍ യുക്രെയിന്‍ വിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ഐ എ എഫ് സി - 17 വിമാനങ്ങളും, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ്, ഗോ എയര്‍ തുടങ്ങിയ വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ 18 വിമാനങ്ങളാണ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യയുടെ സൈനിക നീക്കങ്ങള്‍ക്കിടയില്‍ ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗയെക്കുറിച്ചുള്ള പ്രത്യേകമായി സംസാരിക്കുമ്പോഴാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ യാത്ര ഉപദേശം പുറത്തിറക്കിയതിന് ശേഷം മൊത്തം 18,000 ഇന്ത്യന്‍ പൗരന്മാര്‍ യുക്രെയ്ന്‍ വിട്ടു. ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള 30 വിമാനങ്ങള്‍ ഇതുവരെ 6,400 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരികെ കൊണ്ടുവന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 30 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാണെന്നും 6,400 ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതമായി ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ യുക്രെയ്‌നിലെ ഹാര്‍കിവിനെ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇന്ത്യക്കാരെ പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് മാറ്റുന്നതിനുള്ള ഗതാഗത മാര്‍ഗങ്ങള്‍ ഞങ്ങള്‍ ഇപ്പോള്‍ നോക്കുകയാണ്. എല്ലാ ഇന്ത്യന്‍ പൗരന്മാരെയും എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ബാഗ്ചി പറഞ്ഞു. യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്തിരുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു.
തുടക്കത്തില്‍ 20000 ഇന്ത്യന്‍ പൗരന്മാര്‍ രജിസ്‌ട്രേഷന്‍ നടത്തിയെങ്കിലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ നിരവധിയാണ്. നൂറുകണക്കിന് പൗരന്മാര്‍ ഇപ്പോഴും ഹാര്‍കീവില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. സാധ്യമായ ഏത് മാര്‍ഗത്തിലൂടെയും വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എല്ലാ രാജ്യങ്ങളുമായും പ്രത്യേകിച്ച് റഷ്യ, യുക്രെയിന്‍ എന്നീ രാജ്യങ്ങളുമായും വിവിധ തലങ്ങളില്‍ ബന്ധപ്പെടുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിട്ടുണ്ട്. തിങ്കളാഴ്ച കീവിലെ ഇന്ത്യന്‍ എംബസിയുടെ പ്രധാനഭാഗം ഹവീവിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. എംബസി പൂട്ടിയിട്ടില്ലെന്നും പൂര്‍ണമായും പ്രവര്‍ത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റഷ്യ- യുക്രെയിന്‍ രണ്ടാം ഘട്ട ചര്‍ച്ച ആരംഭിച്ചു. ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയാണെന്ന് യുക്രെയിന്‍ സൈന്യത്തിന്റെ ഉപദേഷ്ടാവ് അറിയിച്ചു. ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനും ചര്‍ച്ച നടത്തി. 90 മിനിറ്റോളം ഫോണ്‍ സംഭാഷണം നീണ്ടുനിന്നു.
അതേസമയം, റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയതെന്ന് യുക്രൈന്‍ സേന അവകാശപ്പെട്ടു. 9000 സൈനികരെ വധിച്ചെന്നും 217 ടാങ്കുകളും 30 യുദ്ധ വിമാനങ്ങളും നശിപ്പിച്ചെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു. അതേസമയം, 498 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യയുടെ ഔദ്യോഗിക കണക്ക്.












Click it and Unblock the Notifications