കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലില്‍ ഈ വര്‍ഷം ജനിച്ചത് 2400 ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍;രോഗത്തിന് പിന്നില്‍ കൊതുക്

  • By Neethu
Google Oneindia Malayalam News

ബ്രസീലിയ: ഈ വര്‍ഷം ബ്രസീലില്‍ ജനിച്ചത് 2400 ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍. ബ്രസീലിയന്‍ ആരോഗ്യ വകുപ്പാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ടത്. രാജ്യത്തെ ഭീഷണിയിലാക്കിയ ഈ രോഗാവസ്ഥയ്ക്കു പിന്നില്‍ കൊതുകാണ് വില്ലന്‍.

കൊതുക് പരത്തുന്ന വൈറസാണ് കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം ബാധിക്കുന്നതിന് കാരണമെന്ന് ആരോഗ്യ വിഭാഗം അറിച്ചു.കൊതുകില്‍ നിന്നുള്ള സിക്കാ എന്ന വൈറസാണ് രോഗം പരത്തുന്നത്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് സിക്കാ എന്ന വൈറസിനെ കണ്ടെത്തിയത്.

dengue-612

ബ്രസീലില്‍ അപൂര്‍വ രോഗം ബാധിച്ച് മരിച്ച കുട്ടിയെ പോസ്റ്റ്‌മോട്ടം ചെയ്തപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തലയോട് ചുരുങ്ങിയ അപൂര്‍വ്വ അവസ്ഥയാണ് കുട്ടിയ്ക്ക് ഉണ്ടായത്. മനുഷ്യ ശരീരത്തിലേക്ക് സാവധാനത്തില്‍ ബാധിക്കുന്ന വൈറസ് നാഡിവ്യൂഹത്തെയാണ് ബാധിക്കുന്നത്. നവജാത ശിശുകള്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള കുറവ് മരണത്തിലേക്ക് വരെ നയിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ 147 കുട്ടികളിലാണ് രോഗാവസ്ഥ കണ്ടെത്തിയത്. ഈ വര്‍ഷത്തില്‍ 29 കുട്ടികള്‍ രോഗം ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച 2400 കുട്ടികള്‍ക്ക് ചികിത്സ നല്‍കി വരുകയാണ് ആരോഗ്യ വിഭാഗം. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം വൈറസുകളുടെ വളര്‍ച്ചയ്ക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2013 ല്‍ ഫ്രഞ്ച് ദ്വീപുകളില്‍ 2800 പേരുടെ മരണത്തിന് കാരണമായ വൈറസാണിത്.

English summary
2,400 Babies Are Born With Brain Damage in brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X