കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂയിസ് കപ്പലില്‍ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ: മൂന്ന് പേര്‍ ചികിത്സയിലെന്ന് എംബസി അധികൃതര്‍

Google Oneindia Malayalam News

ടോക്യോ: ഡയമണ്ട് ക്രൂയിസ് കപ്പലിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ സ്ഥിരീകരിച്ചു. ടോക്യോയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിചിട്ടിള്ളത്. കപ്പലിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണേ സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ ടോക്യോയ്ക്ക് സമീപം നങ്കുരമിട്ടത്. എന്നാല്‍ രോഗ ബാധിതരായ മൂന്ന് ഇന്ത്യക്കാരുടെയും ആരോഗ്യനിലയിള്‍ പ്രശ്നങ്ങളില്ലെന്നാണ് ​ എംബസി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവരുമായി ഇന്ത്യന്‍ എംബസി അധികൃതര്‍ നിരന്തരം ബന്ധം പുലര്‍ത്തിവരുന്നുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

'ദില്ലിയിൽ തോറ്റതിന് പൊട്ടിക്കരഞ്ഞ് ബിജെപി അധ്യക്ഷൻ മനോജ് തിവാരി', വീഡിയോ വൈറൽ, സത്യം ഇങ്ങനെ!'ദില്ലിയിൽ തോറ്റതിന് പൊട്ടിക്കരഞ്ഞ് ബിജെപി അധ്യക്ഷൻ മനോജ് തിവാരി', വീഡിയോ വൈറൽ, സത്യം ഇങ്ങനെ!

ഡയമണ്ട് പ്രിന്‍സില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയ 218 പേരുടേയും ഫലം പോസിറ്റീവ് ആയിരുന്നു. ഇവരിലാണ് മൂന്ന് ഇന്ത്യക്കാരായ ക്രൂ അംഗങ്ങളുള്‍പ്പെടുന്നത്. രോഗം സ്ഥിരീകരിച്ച 218 പേരെയും കുടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ കപ്പലിനകത്തുള്ള ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

diamond-pricess-1

കപ്പിലുള്ള മൂന്ന് ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഇവര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നുമാണ് എംബസി അധികൃതര്‍ നല്‍കുന്ന വിവരം. ഇവരുടെ ആരോഗ്യ നിലയും തൃപ്തികരമായി തുടരുന്നുണ്ട്. കപ്പലിലുള്ള ഇന്ത്യന്‍ പൗരമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ജാപ്പനീസ് അധികൃതരുമായി ഇന്ത്യന്‍ അധികൃതര്‍ നിരന്തരം ബന്ധം പുലര്‍ത്തിവരുന്നതായും എംബസി ചൂണ്ടിക്കാണിക്കുന്നു. പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ഇവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതായും എംബസി പറയുന്നു.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ഇതിനകം 1,300 കവിഞ്ഞിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 14, 840 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചൈനയില്‍ രോഗം ബാധിച്ച 6,723 പേര്‍ക്ക് രോഗം ഭേദമായി വരുന്നുണ്ടെന്നാണ് ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
3rd Indian tests positive for coronavirus on cruise ship off coast Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X