കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ദിനം ഗംഭീരമാക്കാന്‍ 47 മുസ്ലിം രാജ്യങ്ങളും!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയോടൊപ്പം അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാന്‍ 47 മുസ്ലിം രാജ്യങ്ങള്‍ കൂടി തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലെ 177 രാജ്യങ്ങളില്‍ പെട്ടതാണ് ഈ 47 രാജ്യങ്ങള്‍. ജൂണ്‍ 21 ഞായറാഴ്ച ഇന്ത്യയുടെ തലസ്ഥാന നഗരമായ ദില്ലിയിലെ രാജ്പഥില്‍ അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് നാല്‍പതിനായിരം പേരാണ് രാവിലെ ആറരയോടെ യോഗ ചെയ്യാനെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദയിയുടെ പ്രത്യേക അഭ്യര്‍ഥനപ്രകാരം ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തതാണ് അന്താരാഷ്ട്ര യോഗ ദിനം. രാജ്യത്തെ മതസംഘടനകള്‍ യോഗദിനാഘോഷത്തിനും സൂര്യനമസ്‌കാരത്തിനും എതിരെ എതിര്‍പ്പുകളുമായി രംഗത്തെത്തുമ്പോഴാണ് ലോകരാജ്യങ്ങള്‍ പരിപാടിയോട് അനുഭാവം പ്രകടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

yoga-muslim

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര യോഗദിന പരിപാടിക്ക് അന്തര്‍ദേശീയ തലത്തില്‍ അഭൂതപൂര്‍വ്വമായ സ്വീകരണമാണ് കിട്ടുന്നത് എന്നതിന് തെളിവാണ് 47 മുസ്ലിം രാജ്യങ്ങള്‍ പരിപാടിയില്‍ സഹകരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, ഇന്തോനേഷ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര യോഗദിനാചരണത്തോട് സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

പാകിസ്താന്‍, സൗദി അറേബ്യ, മലേഷ്യ, ബ്രൂണേ, കാമറൂണ്‍, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ പരിപാടിയില്‍ യോഗ ദിനാഘോഷങ്ങളുടെ ഭാഗമാകില്ല. അമേരിക്കയില്‍ പ്രസിദ്ധമായ ടൈം സ്‌ക്വയറിലാണ് പരിപാടി. ദുബായില്‍ അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ് യോഗദിനാഘോഷ പരിപാടികള്‍ക്ക് വേദിയാകും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇവിടെ പരിപാടി സംഘടിപ്പിക്കുന്നത്.

English summary
There are 47 Islamic nations among the 177 countries of the United Nations General Assembly (UNGA) that officially co-sponsored–with India–a resolution to establish June 21 as “International Day of Yoga”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X