കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

51ാം വയസില്‍ സെബാസ്റ്റാന 21മത്തെ കുഞ്ഞിനെ പ്രസവിച്ചു, ഗര്‍ഭമില്ലാതെ കഴിയാനാകില്ലത്രേ!

  • By Meera Balan
Google Oneindia Malayalam News

ബ്രസീലിയ: അമ്മയാവുകയും കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്യുന്നത് സ്ത്രീകളുടെ ജീവിതത്തില്‍ വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. പണ്ടൊക്കെ ഒരു കുടുംബത്തില്‍ പത്തും പതിനഞ്ചും മക്കളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് വെറും ഒന്നോ രണ്ടോ മക്കളിലേയ്ക്ക് ചുരുങ്ങി. ചെറിയ കുടുംബത്തെയാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്.വികസിത രാജ്യങ്ങളില്‍ പ്രത്യേകിച്ചും.

എന്നാല്‍ എത്ര തവണ അമ്മയായിട്ടും വീണ്ടും വീണ്ടും കൊതിമാറാതെ കുട്ടികളെ പ്രവസിയ്ക്കുകയാണ് ബ്രസീലുകാരിയായ ഒരു സ്ത്രീ. തന്റെ 51ാം വയസില്‍ 21മത്തെ കുട്ടിയ്ക്ക് ജന്മം നല്‍കിയാണ് ഇവര്‍ മാധ്യമങ്ങളില്‍ ഇടം നേടുന്നതത്. സെബാസ്റ്റാന മരിയ ഡ കോണ്‍സിക്കാവോ എന്ന സ്ത്രീയാണ് 51ാം വയസില്‍ 21മത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

Pregnant Woman

എപ്പോഴും അമ്മയായി കാണാനാണ് താന്‍ ആഗ്രഹിയ്ക്കുന്നതെന്നും ഗര്‍ഭകാലം അല്ലാത്തൊരു അവസ്ഥ ചിന്തിയ്ക്കാനാകില്ലെന്നും സെബാസ്റ്റന പറയുന്നു. പതിമൂന്നാമത്തെ വയസിലാണ് സെബാസ്റ്റാന തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്നിങ്ങോട്ട് 21 മക്കള്‍. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. മത്സ്യ വില്‍പ്പനക്കാരാണ് സെബാസ്റ്റാനയും ഭര്‍ത്താവും. ഇനിയും താന്‍ കുട്ടികളെ പ്രസവിയ്ക്കുമെന്ന് ചിരിയോടെ സെബാസ്റ്റന പറയുന്നു.

English summary
51-year-old woman delivers her 21st child.Three of her children have died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X