കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

60 മുസ്ലീങ്ങള്‍ ചേര്‍ന്ന് കന്യാസ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

ധാക്ക: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ളാദേശില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം പെരുകുന്നതായി റിപ്പോര്‍ട്ട്. മുസ്ലീങ്ങള്‍ സംഘം ചേര്‍ന്നാണ് ആക്രമണം നടത്തുന്നത്. വടക്കന്‍ ബംഗ്ളാദേശിലെ ദിനൈജ്പൂരിലുള്ള ഒരു കാത്തലിക് കോണ്‍വെന്റ് 60 മുസ്ലീങ്ങള്‍ ചേര്‍ന്ന് ആക്രമിയ്ക്കുകയും കന്യാസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍വെന്‍റ് കൊള്ളടയിയ്ക്കാനും കന്യാസ്ത്രീകളെ മര്‍ദ്ദിയ്ക്കാനും ബലാത്സംഗം ചെയ്യാനും സംഘം ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷമാണ് അക്രമം നടത്തിയത്. പോന്റിഫിഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ മിഷന്‍സിലാണ് ആയുധധാരികള്‍ അക്രമം നടത്തിയത്.

Woman Abuse

അസിസ്റ്റന്റ് പാസ്റ്ററായ ഫാദര്‍ അന്‍സെല്‍മോ മറാന്‍ഡിയുടെ മുറി തകര്‍ത്തശേഷം സംഘം അദ്ദേഹത്തെയും ആക്രമിച്ചു. കന്യസ്ത്രീകളില്‍ പലരെയും മര്‍ദ്ദിയ്ക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിയ്ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കാത്തലിക്ക് കോണ്‍വെന്റിന് നേരെ ദിനജ്പൂര്‍ ജില്ലയില്‍ നടക്കുന്ന ആദ്യത്തെ സംഘടിതമായ ആക്രമണമാണ് ഇത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായി. ജില്ലയില്‍ 77 ശതമാനം പേരും മുസ്ലിങ്ങളാണ്.കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിയ്ക്കാന്‍ പറ്റിയ സാഹചര്യമല്ല നിലവിലുള്‌ളതെന്ന് കാത്തലിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോസലിന്‍ കോസ്റ്റ പറഞ്ഞു

English summary
60 Muslim Men in Bangladesh Attack Catholic Convent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X