കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊക്കെ സിംപിളല്ലെ; അറുപത്തി രണ്ടാം വയസ്സിലും തളരാതെ ഗര്‍ഭിണിയായി

  • By അക്ഷയ്‌
Google Oneindia Malayalam News

മാഡ്രിഡ്: അറുപത്തിരണ്ടാം വയസ്സിലും തളരില്ലെന്ന് പ്രഖ്യാപിച്ച് സ്പാനിഷ് ഡോക്ടര്‍ ഗര്‍ഭിണിയായി. എട്ട് മാസം ഗര്‍ഭിണിയാണ് ലീന അല്‍വാരസ് എന്ന സ്പാനിഷ് ഡോക്ടര്‍. 20 വര്‍ഷം മുമ്പ് ആര്‍ത്തവ വിരാമം വന്നെങ്കിലും വന്ധ്യതാ ചികിത്സയിലൂടെ വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു.

പടിഞ്ഞാറന്‍ സ്‌പെയിനിലെ ല്യൂഗോയിലാണ് ലീനയുടെ താമസം. രണ്ട് ആണ്‍മക്കളുടെ അമ്മകൂടിയാണ് ഇവര്‍. ലീനയുടെ മൂത്ത മകന് ഇപ്പോള്‍ 27 വയസ്സായി. പ്രസവ സമയത്തുണ്ടായ ചെറിയ പിഴവില്‍ വൈകല്യത്തോടെ ജീവിക്കാനായിരുന്നു മൂത്ത മകന്റെ വിധി. ഇതോടെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് രണ്ടാം വിവാഹം കഴിച്ചെങ്കിലും കുട്ടി പിറന്നത് അമ്പത്തിരണ്ടാം വയസ്സിലായിരുന്നു.

Pregnant

അറുപത്തിരണ്ടാം വയസ്സിലും ഗര്‍ഭം ധരിക്കുന്നതിനെ എതിര്‍ത്ത് സ്‌പെയിനില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ടെങ്കിലും താന്‍ അതിനൊന്നും ചെവി കോടുക്കുന്നില്ലെന്ന് ലീന പറഞ്ഞു. ഡോക്ടര്‍മാര്‍ പോലും ഇതിന് എതിരായിരുന്നെന്നും ലീന പറയുന്നു. കൃത്രിമ മാര്‍ഗത്തിലൂടെയാണ് ഇപ്പോള്‍ മൂന്നാമതും ഗര്‍ഭിണിയിയാരിക്കുന്നത്. വയറ്റിലുള്ള കുട്ടിക്കും ലീന എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. ആറ് ശതമാനം മാത്രമാണ് ഇതിന് വിജയ സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. എങ്കിലും വലിയ ആത്മ വിശ്വാസത്തിലാണ് ലീന.

English summary
A 62-year-old Spanish woman is eight months pregnant and is due to give birth to a baby girl in October.Doctor Lina Alvarez, from Lugo in north west Spain, says she started the menopause 20 years ago but is now expecting her third child after undergoing fertility treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X