പെറുവില്‍ ഭൂകമ്പം, 7.3 തീവ്രത രേഖപ്പെടുത്തി, ഭൂകമ്പത്തെ തുടര്‍ന്ന് സൗത്ത് അമേരിക്കയില്‍ സുനാമി ഭീഷണി
പെറു: പെറുവില്‍ കനത്ത ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. സൗത്ത് അമേരിക്കയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തെ തുടര്‍ന്ന് സുനമാി ഭീഷണിയും നിലനില്‍ക്കുന്നു. ബൊളിവീയന്‍ അതിര്‍ത്തി പ്രദേശമായ അസാന്‍ഗരോയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്ന് പറയുന്നു. ബ്രസില്‍, ബൊളിവിയ, ചിലി എന്നീ രാജ്യങ്ങളിലും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായി.
'ഹമാര പാകിസ്താൻ സിന്ദാബാദ്' ഷോയ്ബിന്റെ ട്വീറ്റിന് സാനിയ മറുപടി നൽകണമെന്ന് ആവശ്യം, കടുത്ത വിമർശനം
യുഎശ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം കനത്ത നാശനഷ്ടമുണ്ടായിട്ടില്ലെന്ന് പറയുന്നു. ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് സുനാമി സാധ്യത ഉണ്ടെങ്കിലും നിലവില്‍ ഇതിന് ഉള്ള സാധ്യത കുറവാണെന്ന് പറയുന്നു. ചിലിയുടെ ദേശീയ അടിയന്തിര സുരക്ഷ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രദേശത്ത് സുനാമിക്ക് കാരണമായേക്കാവുന്ന ഭൂചലനം ഉണ്ടായിട്ടില്ലെന്ന് പറയുന്നു.

അതിനാല്‍ ചിലിയുടെ തീരത്ത് സുനാമി സാധ്യത ഇല്ലെന്നും പറഞ്ഞു. ചിലിയുടെ ഇന്റീരിയര്‍ ആന്റ് പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം തീരപ്രദേശത്തുള്ള ആളുകളെ ഒഴിപ്പിക്കുന്നത് നിര്‍ത്തി വച്ചു. സുനാമി ഭീഷണി തീരത്ത് നിലനില്‍ക്കില്ലെന്നതിനാലാണ് ഇത്.ഹവായിലും ഭൂചലനം അനുഭവപ്പെട്ടെങ്കിലും സുനാമി ഭീഷണിയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
നോര്‍ത്ത് പസഫിക് തീരത്തിന് അടുത്ത നില്‍ക്കുന്ന ഹവായില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് പറഞ്ഞു. എന്നാല്‍ പെറുവില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നുവെന്നാണ് വിവരം. 7.3 തീവ്രതയില്‍ ആരംഭിച്ച ഭൂചലനത്തിന്റെ തീവ്രത പിന്നീട് 7 ലേക്ക് താഴുകയായിരുന്നു. 2007ല്‍ പെറുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
600 ലധികം ആളുകള്‍ക്ക് അന്ന് ജീവഹാനിയുണ്ടായിരുന്നു അതിനാലാണ് പെറുവില്‍ ആളുകളെ ഒഴിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂചലനങ്ങളും അഗ്നിപര്‍വ്വത സ്‌ഫോടനവും ഉണ്ടാകുന്ന റിങ് ഓഫഅ ഫയര്‍ മേഖലയില്‍ വരുന്നതാണ് പെറു.












Click it and Unblock the Notifications