ദൈവത്തെ ശപിച്ചതിന് ഐസിസിന്റെ ശിക്ഷ...7 വയസ്സുകാരനെ മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ച് വധിച്ചു
ബയ്‌റൂട്ട്: ഫുട്‌ബോള്‍ കളിയില്‍ തോറ്റതിന് ദൈവത്തെ ശപിച്ച കുട്ടിയ്ക്ക് ഐസിസ് ശിക്ഷ വിധിച്ചത് അതിക്രൂരമായി. ഏഴു വയസ്സുകാരനെ മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ച് വധ ശിക്ഷയ്ക്ക് വിധേയനായക്കുകയായിരുന്നു. ദൈവനിന്ദയാണ് കുട്ടി കാണിച്ചത് എന്നായിരുന്നു ഐസിസിന്റെ ആരോപണം.
വടക്കന്‍ സിറിയയില്‍ വ്യാഴ്യാഴ്ചയാണ് സംഭവം നടന്നത്. മുവാസ് ഹസന്‍ എന്ന ബാലനാണ് ഐസിസിന്റെ ക്രൂരതയ്ക്ക് ഇരയായത്. നയിം സ്‌ക്വയര്‍ എന്ന സ്ഥലത്ത് വെച്ച് വെടിവെച്ചാണ് കുട്ടിയെ കൊന്നത്.

തിങ്കളാഴ്ച കൂട്ടുക്കാരുമൊത്ത് ഫുട്‌ബോള്‍ കളിച്ചതില്‍ തോറ്റപ്പോഴാണ് കുട്ടി അറിയാതെ ദൈവത്തെ ശപിച്ചത്. ഇതിന്റെ പേരില്‍ കുട്ടിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരിഅ കോടതി കുട്ടിയെ അവിശ്വാസിയായി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ആള്‍കൂട്ടത്തിന് മുന്നില്‍ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.
ദിനംപ്രതി ഐസിസ് നടത്തുന്ന ക്രൂരകൃത്യങ്ങളുടെ കണക്കുകള്‍ വര്‍ധിച്ചു വരുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഐസിസ് വധിക്കാന്‍ പദ്ധതിയിടുന്ന യുഎസ് പൗരന്മാരുടെ പേരുകള്‍ പുറത്ത് വിട്ടത്.












Click it and Unblock the Notifications