കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ തൊഴിലില്ലായ്മ കുതിക്കുന്നു.... ട്രംപിന്റെ ആനുകൂല്യങ്ങള്‍ മുടങ്ങി, കണ്ണീര്‍ വാര്‍ത്ത് ജനം!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണവൈറസിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വളരുന്നു. തൊഴിലില്ലായ്മ നിരക്ക് 25 മില്യണ്‍ പിന്നിട്ട് കുതിക്കുകയാണ്. എന്നാല്‍ അതിലുപരി തൊഴിലില്ലായ്മാ ആനുകൂല്യം മുടങ്ങിയതാണ് ജനങ്ങളെ വലയ്ക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ട്രില്യണ്‍ പാക്കേജില്‍ നിന്ന് പണം ഇതുവരെ ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഒരാള്‍ക്ക് ആഴ്ച്ചയില്‍ 650 ഡോളറാണ് ലഭിക്കുക. എന്നാല്‍ മാര്‍ച്ചിലെ തൊഴിലില്ലായ്മാ ആനുകൂല്യം ഇതുവരെ ഒരാള്‍ക്ക് പോലും ലഭിച്ചിട്ടില്ല. യുഎസ്സിലെ കമ്പനികള്‍ക്ക് എല്ലാം തകര്‍ച്ചയുടെ വക്കിലാണ്. ഇതേ തുടര്‍ന്ന് വിപണി വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.

1

ട്രംപ് പുതിയ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും ജനങ്ങളിലേക്ക് ഇതൊന്നും എത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. മാര്‍ച്ചില്‍ മാത്രം 11 മില്യണ്‍ അമേരിക്കക്കാരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത്. എന്നാല്‍ ഏപ്രില്‍ ഇത് ഇരട്ടിയില്‍ അധികമായി വര്‍ധിച്ചിരിക്കുകയാണ്. ഈ 11 മില്യണ്‍ ആളുകളും ആദ്യമായിട്ടാണ് തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത്. ഇതില്‍ നിന്ന് തന്നെ യുഎസ് സമ്പദ് ഘടനയെ എത്രത്തോളം പ്രതിസന്ധി ബാധിച്ചിരിക്കുന്നുവെന്ന് വ്യക്തമാണ്. ട്രംപ് ചെറുകിട വ്യാപാരങ്ങള്‍ക്ക് അടക്കം വലിയ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളിലും വിപണി ചെറിയ തോതില്‍ തുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ചില്‍ വെറും 29 ശതമാനം പേര്‍ക്കാണ് തൊഴിലില്ലായ്മാ ആനൂകൂല്യം ലഭിച്ചത്. പല സംസ്ഥാനങ്ങള്‍ക്കും ഇത് വിതരണം ചെയ്യാനുള്ള കാര്യത്തില്‍ വ്യക്തതയും ലഭിച്ചിട്ടില്ല. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ തുക നല്‍കുന്നത് സംബന്ധിച്ച് മാറ്റങ്ങളുണ്ട്. മസാചുസെറ്റ്‌സില്‍ 66 ശതമാനം തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തി കഴിഞ്ഞു. ഫ്‌ളോറിഡയില്‍ ഇത് ഉയര്‍ന്ന തോതിലാണ്. വെറും 7.6 ശതമാനം പേര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. വളരെ പതിയെയാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്നാണ് ഇതിലൂടെ കണ്ടെത്താനാവുക. പല സംസ്ഥാന ഫണ്ട് വിതരണ കേന്ദ്രങ്ങളും പഴഞ്ചനാണ്. ഇവയ്ക്ക് ധനസഹായം പോലും ലഭിക്കില്ല. ജനങ്ങളിലേക്ക് എങ്ങനെയാണ് ആനുകൂല്യം കൈമാറേണഅടതെന്ന് പോലും അറിയില്ല.

ട്രംപ് 2.2 മില്യണിന്റെ പാക്കേജാണ് ജനങ്ങള്‍ക്കായി പ്രഖ്യാപിച്ചത്. പലയിടത്തും തൊഴിലില്ലായ്മ ആനുകൂല്യം വാങ്ങുന്നതിന് പല കടമ്പകളാണ് ഉള്ളത്. ഒരു സംസ്ഥാനത്ത് ജനങ്ങള്‍ ഒരാഴ്ച്ചയോളം കാത്തിരിക്കണം. മറ്റിടത്ത് ശമ്പളത്തിന് പകരം കമ്മീഷന്‍ ലഭിക്കുന്നവര്‍ക്ക് തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. അതുകൊണ്ട് യഥാര്‍ത്ഥ ആവശ്യക്കാരിലേക്ക് പണം എത്തുന്നുണ്ടോ എന്ന ചോദ്യവും ബാക്കിയാണ്. യഥാര്‍ത്ഥത്തില്‍ ലക്ഷകണക്കിന് അര്‍ഹരായവര്‍ക്ക് ഈ പണം ലഭിക്കില്ലെന്നാണ് സൂചന. തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന തുക വരെ ലഭിച്ചിട്ടുണ്ട്. നിത്യ വരുമാനം വെച്ചാണ് ഇത് കണക്കാക്കുന്നത്. മിസിസിപ്പിയില്‍ ആഴ്ച്ചയില്‍ 235 ഡോളറാണ് ഒരാളുടെ ശരാശരി വരുമാനം. മസാച്ചുസെറ്റ്‌സില്‍ ഇത് 823 ഡോളറാണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒരേ ആനുകൂല്യം ലഭിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.

English summary
71 percent of jobless us citizens didnt receive unemployment benefits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X