കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലിയില്‍ അതിശക്തമായ ഭൂചലനം... സുനാമി?

Google Oneindia Malayalam News

സാന്തിയാഗോ: ചിലിയില്‍ അതി ശക്തമായ ഭൂചലനം. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി.

റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ വരെ ഭൂചലനം അനുഭവപ്പെട്ടു.

Chile Earthquake

ഭൂചലനത്തില്‍ സാന്തിയാഗോ നഗരം ശരിയ്ക്കും വിറച്ചു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്‌. സാന്തിയാഗോയില്‍ നിന്ന് 246 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനത്തെത്തുടര്‍ന്ന് കടലില്‍ നിന്ന് വലിയ തിരമാലകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സുനാമിയല്ലെന്നാണ് റിപ്പോര്‍ട്ട്. കടലോര നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു.

അഞ്ച് വര്‍ഷത്തിനിടെ ചിലിയില്‍ ഉണ്ടാകുന്ന ശക്തമായ ഭൂചലനമാണിത്. 2010 ല്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ചിലിയ്ക്ക് നേരിടേണ്ടിവന്നത് സുനാമിത്തിരകളെ ആയിരുന്നു. അന്ന് നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.

ലോകത്ത് ഏറ്റവും അധികം ഭൂചലന ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചിലി. ലോകത്ത് തന്നെ ഏറ്റവും ശ്കതമായ ഭൂചലനം ഉണ്ടായിട്ടുള്ളതും ചിലിയില്‍ ആണ്. 1960 ല്‍ 9.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അയ്യായിരത്തിലധികം മനുഷ്യരാണ് കൊല്ലപ്പെട്ടത്.

English summary
A 8.3 magnitude earthquake struck off the coast of Chile on Wednesday evening, rocking buildings in the capital and sending people scurrying on to the streets. A tsunami alert was also issued, authorities said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X