യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ മനുഷ്യക്കുരുതി, കണ്ടെത്തിയത് 900 സാധാരണക്കാരുടെ മൃതദേഹങ്ങൾ
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പുറത്ത് വരുന്നത് റഷ്യ നടത്തിയ കൂട്ട മനുഷ്യക്കുരുതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കീവില്‍ നിന്ന് റഷ്യ പിന്മാറിയതിന് പിന്നാലെ പരിസര പ്രദേശങ്ങളില്‍ നിന്നും 900 സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിരിയിരിക്കുന്നത്. കൂടുതല്‍ പേരും വെടിയേറ്റാണ് മരിച്ചിരിക്കുന്നത് എന്നത് റഷ്യ സാധാരണക്കാരെ കൂട്ടക്കുരുതി നടത്തിയെന്നത് തെളിയിക്കുന്നതാണെന്ന് യുക്രൈന്‍ പോലീസ് വ്യക്തമാക്കുന്നു. ബുച്ചയില്‍ നിന്ന് 350ലേറെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം റഷ്യയുടെ യുദ്ധക്കപ്പല്‍ യുക്രൈന്‍ മിസൈല്‍ തകര്‍ത്തിരുന്നു. ഇത് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പിന്നാലെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം യുക്രൈന് എതിരെ ഭീഷണി മുഴക്കി രംഗത്ത് എത്തി. യുക്രൈന്‍ തലസ്ഥാനത്ത് മിസൈല്‍ ആക്രമണം നടത്തുമെന്നാണ് റഷ്യയുടെ ഭീഷണി. അതിനിടെ കിഴക്കന്‍ യുക്രൈനില്‍ ആക്രമണം പുനരാരംഭിക്കാനുളള തയ്യാറെടുപ്പുകളിലാണ് റഷ്യ എന്നാണ് വിവരങ്ങള്‍. മരിയോപോളില്‍ റഷ്യ- യുക്രൈന്‍ സൈന്യങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ

യുക്രൈന്റെ വടക്ക് ഭാഗമായ ഖാര്‍കീവില്‍ ജനവാസപ്രദേശത്ത് റഷ്യ നടത്തിയ ഷെല്‍ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 7 മാസം മാത്രം പ്രായമായ കുഞ്ഞുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ആക്രമണത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക ഗവര്‍ണര്‍ ഒലെ സിനെഹുബോവ് അറിയിച്ചു. കീവിന്റെ പരിസര പ്രദേശങ്ങളിലെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും താല്‍ക്കാലികമായി സംസ്‌ക്കരിച്ച നിലയിലും കണ്ടെത്തിയതായി പോലീസ് സേനാ തലവന്‍ ആന്‍ഡ്രി നെബിടോവ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ 95 ശതമാനം പേര്‍ക്കും വെടിയേറ്റിട്ടുളളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications