കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പേടിപ്പിച്ചു; പാകിസ്താന്‍ ലഖ്വി വീണ്ടും തടങ്കലില്‍

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭീഷണികളെ പാകിസ്താന്‍ ഭയക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാന്‍. മുംബൈ ഭീകരാക്രമത്തിന്റെ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന സാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയെ കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കാനുള്ള കോടതി ഉത്തരവിനെ പാകിസ്താന്‍ തന്നെ മറികടന്നു.

കഴിഞ്ഞ ദിവസമാണ് ഇസ്ലാമാബാദ് ഹൈക്കോടതി ലഖ്വിയെ കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

Zaki ur Rehman Lakhvi

ഇതേ തുടര്‍ന്ന് വേറൊരു കേസില്‍ ലഖ്വിയെ കരുതല്‍ തടങ്കില്‍ പാര്‍പ്പിക്കാനാണ് പാക് സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ ലഖ്വി നല്‍കിയ അപേക്ഷയിലാണ് ഇസ്ലാമാബാദ് ഹൈക്കോടതി കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളാണ് സാകി ഉര്‍ റഹ്മാന്‍ ലഖ്വി. പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ഒരു വിഭാഗം പാക് തീവ്രവാദികള്‍ ആരോപണം ഉന്നയിച്ചതിന് ശേഷമായിരുന്നു ലഖ്വിക്ക് പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്.

മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്താനില്‍ വിചാരണ നേരിടുകയാണ് ലഖ്വി. കേസില്‍ തെളിവുകളില്ലെന്ന് പറഞ്ഞായിരുന്നു അന്ന് ജാമ്യം അനുവദിച്ചത്. ലഷകര്‍ ഇ ത്വായ്ബയുടെ കമാണ്ടര്‍ ആയിരുന്ന ലഖ്വിയെ പൊതുജന സുരക്ഷയെ കരുതി പാകിസ്താന്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതും ഇന്ത്യയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.

English summary
A day after court relief, 26/11 accused Zakiur Rehman Lakhvi detained again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X