കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടന്നുക്കൊണ്ടിരിക്കുമ്പോള്‍ രോഗിയോട് പാട്ടുപാടണമെന്ന് ഡോക്ടര്‍

  • By Sruthi K M
Google Oneindia Malayalam News

ശസ്ത്രക്രിയയ്ക്കിടെ പല അത്ഭുതങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ രോഗി പാട്ടുപാടുന്നത് ഇതാദ്യമാകാം. ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയ്ക്കിടെയാണ് രോഗിയോട് ഡോക്ടര്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടത്. പ്രശസ്തനായ ഒപേറ ഗായകന്‍ ആംബ്രോസ് ബാജെക്‌ലപാജ്ഞെയോടാണ് ഡോക്ടര്‍ ഇങ്ങനെയൊരു ആവശ്യം പറഞ്ഞത്.

എന്നാല്‍, ഇത് ശസ്ത്രക്രിയ വിജയകരമാക്കാനായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ അസുഖത്തെ തുടര്‍ന്ന് ആംബ്രോസിനെ മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ജീവന്‍ തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയ വിജയകരമാകണമെങ്കില്‍ രോഗി കൂടി വിചാരിക്കണമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

brainsurgery

മേജര്‍ ശസ്ത്രക്രിയ ആയതിനാല്‍ സംസാരശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ്, ഗായകന്‍ കൂടിയായ ആംബ്രോസ് പാട്ടുപാടണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. മയക്കി കിടത്തി ശസ്ത്രക്രിയ ചെയ്താല്‍ സംസാരശേഷി നഷ്ടപ്പെട്ടാല്‍ ഡോക്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് മയക്കാതെയാണ് ആംബ്രോസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ശസ്ത്രക്രിയ നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഒരു പേടിയുമില്ലാതെയാണ് ഇത്രയും വലിയ ശസ്ത്രക്രിയ ആംബ്രോസ് നേരിട്ടത്. വീഡിയോയിലൂടെ അത് വ്യക്തമാണ്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആംബ്രോസിന്റെ സഹകരണം കൊണ്ടുമാത്രമാണ് വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

English summary
Surgeons often ask patients to sing or talk all throughout the surgery. It is a part of cerebral monitoring to check whether the surgery is going as expected and not damaging the speech, motor and sensory regions of the brain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X