കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനേക്കാള്‍ 10 മടങ്ങ് വലിപ്പം, ഭൂമിക്ക് തൊട്ടടുത്ത് ഭീമാകാരന്‍ തമോഗര്‍ത്തം; ഇക്കാര്യം സംഭവിക്കും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രപഞ്ചത്തില്‍ നമ്മള്‍ അറിയാത്തതും എന്നാല്‍ നിത്യേന കണ്ടുപിടിക്കുന്നതുമായ നിരവധി രഹസ്യങ്ങളുണ്ട്. എന്നാല്‍ പുതിയൊരു കണ്ടെത്തല്‍ ശാസ്ത്രലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. ഇതുവരെ ലോകം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പുതിയൊരു അപകടത്തിനാണ് അത് വഴിവെക്കുകയെന്ന് കുറച്ച് പേരെങ്കിലും സംശയിക്കുന്നുണ്ട്.

ഭൂമിക്ക് അടുത്തായി ഒരു തമോഗര്‍ത്തമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിിക്കുന്നത്. ഇതുവരെ ഇങ്ങനൊന്ന് കണ്ടിട്ട് പോലുമില്ലെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നു. ഇവ ഭൂമിക്ക് ഭീഷണിയാവുമ്പോള്‍, ഭൂിയെ ഒന്നാകെ വിഴുങ്ങുമോ? ഇതിന്റെ വിശദമായ വിവരങ്ങളിലേക്ക്.....

1

തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴായി മുമ്പ് വന്നിട്ടുണ്ട്. എന്നാല്‍ എത്ര കേട്ടാലും വീണ്ടും നെഞ്ചിടിപ്പ് കൂട്ടുന്ന കാര്യമാണ് തമോഗര്‍ത്തങ്ങളെ കുറിച്ച് വരാറുള്ളത്. വളരെ നിഗൂഢമായ ഒന്നാണ് തമോഗര്‍ത്തങ്ങള്‍. 1783ല്‍ ജോണ്‍ മൈക്കിളാണ് ആദ്യമായി ഇവ കണ്ടെത്തുന്നത്. ഇതിന് ശേഷം നിരവധി തമോഗര്‍ത്തങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്തു. അന്ന് മുതല്‍ വളരെ ആകാംക്ഷയോടെ ശാസ്ത്രലോകം ഉറ്റുനോക്കുന്ന കാര്യങ്ങളാണ് തമോഗര്‍ത്തങ്ങള്‍. ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നാണ് പലരും അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. എന്തിനെയും വിഴുങ്ങാന്‍ കെല്‍പ്പുള്ളവയാണ് തമോഗര്‍ത്തങ്ങള്‍.

2

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍

പുതിയ കണ്ടെത്തല്‍ മന്ത്‌ലി നോട്ടീസസ് ഓഫ് ദ റോയല്‍ ആസ്ട്രണോമിക്കല്‍ സൊസൈറ്റിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു തമോഗര്‍ത്തത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയവയില്‍ വെച്ച് ഭൂമിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന തമോഗര്‍ത്തമാണിത്. ശാസ്ത്രജ്ഞര്‍ വിചാരിച്ചതിനേക്കാള്‍ അടുത്താണ് ഇതുള്ളത്. സൂര്യനേക്കാള്‍ വലിപ്പമുണ്ട് ഈ തമോഗര്‍ത്തതിന്. ഇതാണ് ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നത്. വളരെ അപകടകാരിയാണിത്.

3

ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനംആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനം

പിണ്ഡമേറിയ തമോഗര്‍ത്തങ്ങളില്‍ വരുന്നതാണ് ഇവ.. ഇതാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ വരാന്‍ കാരണം. എങ്ങനെയാണ് ഈ അപകടകരമായ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്. പ്രകാശത്തെ പോലും കടത്തിവിടാത്തവയാണ് തമോഗര്‍ത്തങ്ങള്‍. എന്തിനെയും വിഴുങ്ങാന്‍ ശേഷിയുള്ളവയാണ് ഇവ. ഭൂമിയെ ഇത് വിഴുങ്ങുമോ എന്നാണ് പരിശോധിക്കുക. തമോഗര്‍ത്തങ്ങളില്‍ ഗുരുത്വാകര്‍ഷണം അതിശക്തമായിരിക്കും. ഒരു ബഹിരാകാശ വസ്തുക്കളും ഇതിലൂടെ കടന്നുപോകില്ല. കണങ്ങളോ പ്രകാശം അടക്കമുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനോ പോലും തമോഗര്‍ത്തത്തെ ഭേദിക്കാനാവില്ല.

4

ആപേക്ഷികാ സിദ്ധാന്ത പ്രകാരം പിണ്ഡത്തില്‍ നിന്നാണ് ഇവ രൂപപ്പെടുന്നതെന്നാണ് കരുതുന്നത്. അതേസമയം ക്ഷീരപഥത്തില്‍ ആദ്യമായി കാണപ്പെടുന്ന അവ്യക്തമായ ഭീമാകാരനായ തമോഗര്‍ത്തമാണ് ഇത്. സൂര്യന്റെ പിണ്ഡത്തേക്കാള്‍ അഞ്ച് മുതല്‍ നൂറ് മടങ്ങ് വരെ ഇതിന് ഭാരമുണ്ടാവും. സൂര്യനേക്കാള്‍ പത്ത് മടങ്ങ് വലിപ്പമേറിയതാണ് ഈ തമോഗര്‍ത്തം. 1600 പ്രകാശവര്‍ഷം അകലെയാണിത്. ഒപ്പിക്കസ് നക്ഷത്ര സമൂഹത്തിനിടയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് മൂന്ന് മടങ്ങ് അടുത്താണ് ഇവ. നേരത്തെ കണ്ടെത്തിയതിനേക്കാള്‍ അടുത്താണ് ഇവയുള്ളത്.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

വാനനിരീക്ഷകര്‍ ജെമിനി നോര്‍ത്ത് ടെലസ്‌കോപ്പാണ് ഈ തമോഗര്‍ത്തത്തെ നിരീക്ഷിക്കാനായി ഉപയോഗിച്ചത്. ഇതിന്റെ ചലനങ്ങളാണ് നിരീക്ഷിക്കുന്നത്. നേരത്തെ യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ തമോഗര്‍ത്തം ഭീമാകാരനാണെന്ന് കണ്ടെത്തിയത്. സൂര്യനേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുണ്ടെന്ന് കണ്ടെത്തിയതിലും ഈ നിരീക്ഷണത്തിലാണ്. ഈ ഛിന്നഗ്രഹത്തിന്റെ നക്ഷത്ര വേഗം ശാസ്ത്രസംഘം പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ ഭ്രമണ കാലം മനസ്സിലാക്കാനാണിത്.

English summary
a massive black hole found near earth and it is bigger than sun finds researchers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X