രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് തെറ്റാണോ? അമ്മ വിവാഹം ചെയ്തത് മകളെയും മകനെയും... പിന്നീട്

  • Posted By: Desk
Subscribe to Oneindia Malayalam

ഒക്ലഹോമ: സ്വന്തം മകളെയും മകനെയും വിവാഹം കഴിച്ച് ഒരമ്മ. രക്തബന്ധത്തിലുള്ളവരം വിവാഹം ചെയ്യുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായ യുഎസിലെ ഒക്ലഹോമയിലാണ് സംഭവം. 44 കാരിയായ പട്രീഷ്യ സ്പാന്‍ ആണ് സ്വന്തം മക്കളെ വിവാഹം ചെയ്ത വിവാദ അമ്മ. കഴിഞ്ഞ മാർച്ചിലാണ് പട്രീഷ്യ സ്പാൻ 26 കാരിയായ മകളെ വിവാഹം കഴിച്ചത്. അമ്മയെ വിവാഹം ചെയ്തതിന് 26 കാരിയായ മകൾക്ക് മിസ്റ്റി സ്പാന്നിന് കോടതി 10 വർഷം തടവിന് വിധിച്ചിരിക്കുകയാണ്. കുറ്റക്കാരിയായ അമ്മയ്ക്കെതിരെയുള്ള വിചാരണ ജനുവരിയിൽ തുടങ്ങും.

വിവാഹത്തിന് മുമ്പ് പട്രീഷയുടെ യഥാർത്ഥ പേര് പട്രീഷ്യ ആൻ ക്യെയ്ടൺ എന്നായിരുന്നു. അടുത്തിടെയാണ് പേര് പട്രീഷ സ്പാൻ എന്നാക്കി മാറ്റിയത്. മിസ്റ്റി സ്പാൻ അടക്കം മൂന്ന് കുട്ടികളാണ് പെട്രീഷക്ക് ഉള്ളത്. കുട്ടികളുടെ രക്ഷാകൃത്യ ചുമതല നേരത്തെ തന്നെ അമ്മയായ പട്രീഷക്ക് നഷ്ടമായിരുന്നു. പിന്നീട് മുത്തശ്ശിയാണ് കുട്ടികളെ വളർത്തിയത്. പിന്നീട് മിസ്റ്റിയും പട്രീഷയും ഏതാനും വർഷങ്ങൾക്ക് ശേഷം നേരിട്ട് കാണുകയായിരുന്നു. ഈ കണ്ടു മുട്ടലായിരുന്നു പിന്നീട് വിവാദങ്ങളിലേക്ക് വഴിവെച്ചത്. പതിയെ പതിയെ അമ്മയും മകളും തമ്മിലുള്ള ബന്ധം വേറൊരു തലത്തിലേക്ക് മാറുകയായിരുന്നു. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ മിസ്റ്റി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

പെട്രീഷയുടെ ന്യായീകരണം

പെട്രീഷയുടെ ന്യായീകരണം

മകളെ വിവാഹം കഴിച്ചതിന് പട്രീഷയ്ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ട്. മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേരിനൊപ്പം തന്റെ പേരിന്റെ അംശം ഇല്ലാത്തതു കൊണ്ട് മകളെ താന്‍ വിവാഹം ചെയ്യുന്നത് നിയമ വിരുദ്ധമല്ലെന്നാണ് കരുതിയതെന്നാണ്. രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ഒക്ലഹോമയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നിരിക്കെയാണ് പെട്രീഷയുടെ ഇത്തരത്തിലുള്ള ന്യായീകരണങ്ങൾ.

മകളെ മാത്രമല്ല മകനെയും

മകളെ മാത്രമല്ല മകനെയും

2008ൽ പട്രീഷ തന്റെ മകനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ അമ്മയെ വിവാഹം കഴിക്കാൻ പാടില്ലെന്ന തിരിച്ചറിവ് മകന് വരികയായിരുന്നു. തുടർന്ന് വിവാഹം റദ്ദാക്കാൻ ആവശ്യപ്പെട്ടു. പിന്നീടാണ് പട്രീഷ മകളെ വിവാഹം കഴിച്ചത്. അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റല്ലെന്ന് അമ്മ പട്രീഷ്യ തെറ്റിദ്ധരിപ്പിച്ചെന്ന് മിസ്റ്റി ആരോപിക്കുന്നു. ഭിഭാഷകരെ കണ്ട് വിവാഹം നിയമവിരുദ്ധമല്ലെന്ന് പറഞ്ഞ അമ്മയുടെ ഉറപ്പിലാണ് താന്‍ വിവാഹത്തിന് സമ്മതിച്ചതെന്നും കൾ മിസ്റ്റി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് മകൾ

വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് മകൾ

വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകളാണ് കോടതിയെ സമീപിച്ചത്. സ്വന്തം അമ്മയെ വിവാഹം കഴിച്ചതിന് 26കാരിയായ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് വിധിക്കുകയായിരുന്നു. കേസില്‍ പത്ത് വര്‍ഷം തടവ് മിസ്റ്റിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അത് അനുഭവിക്കേണ്ടതില്ല. ഒക്ലഹോമയിലെ പ്രത്യേക നിയമ പ്രകാരം രണ്ട് വര്‍ഷം കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി കോടതിയില്‍ പിഴയടച്ച് നല്ല നടപ്പാവാം. ഈ നല്ല നടപ്പ് വിജയകരമായി പൂർത്തീകരിച്ചാൻ ശിക്ഷ റദ്ദാക്കപ്പെടും.

പട്രിഷയുടെ വിചാരണ ജനുവരിയിൽ

പട്രിഷയുടെ വിചാരണ ജനുവരിയിൽ

അതേസമയം എന്തുകൊണ്ടാണ് മൂന്ന് കുട്ടികളുടെയും രക്ഷാകര്‍തൃ ചുമതല പട്രീഷയ്ക്ക് നഷ്ടമായതെന്ന കാര്യം വ്യക്തമല്ല. സ്വന്തം അമ്മയെ വിവാഹം കഴിച്ചതിന് 26കാരിയായ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചെങ്കിലും, കുറ്റക്കാരിയായ അമ്മക്കെതിരെയുള്ള വിചാരണ ജനുവരിയില്‍ തുടങ്ങുന്നതേയുള്ളൂ. അഭിഭാഷകരെ കണ്ട് വിവാഹം നിയമവിരുദ്ധമല്ലെന്ന് പറഞ്ഞ അമ്മയുടെ ഉറപ്പിലാണ് താന്‍ വിവാഹത്തിന് സമ്മതിച്ചതെന്നും മിസ്റ്റി കോടതിയെ ബോധിപ്പിച്ചതിനാൽ പട്രീഷയ്ക്ക് തക്കതായ ശിക്ഷ ലഭിക്കാനാണ് സാധ്യത.

English summary
Patricia and Misty Spann were married on March 26, 2016.Court records say Patricia Spann had convinced Misty Spann that their marriage was legal - even though they're biologically related. Patricia, 44, is Misty's mother.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്