കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതി! മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അടക്കം അഴിച്ച് പരിശോധന

  • By Desk
Google Oneindia Malayalam News

യുഎസ് സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിന് വിവസ്ത്രയാക്കി പരിശോധന നടത്തിയതായി വിദ്യാര്‍ത്ഥിനിയുടെ പരാതി. ഹാര്‍വേജ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്‍റിനാണ് പരാതി ഉന്നയിച്ചത്.

ബോസ്റ്റണ്‍ ലോഗന്‍ എയര്‍പര്‍ട്ടില്‍ വെച്ചാണ് സംഭവം നടന്നതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍

വിമാനത്താവളത്തില്‍

സെനബ് റൈറ്റ്സ് എന്ന വെബ്സൈറ്റിന്‍റെ സ്ഥാപയും എഡിറ്ററുമാണ് സൈനബ്. ബോസ്റ്റണില്‍ നിന്ന് വാഷിങ്ടണിലേക്ക് യാത്ര പോവുന്നതിനിടയിലാണ് എയര്‍പോര്‍ട്ടില്‍ വെച്ച് സൈനബിന് ഇത്തരം ഒരു ദുരനുഭവം നേരിടേണ്ടി വന്നത്.

പരിശോധനയ്ക്കായി

പരിശോധനയ്ക്കായി

ആദ്യം എയര്‍പോര്‍ട്ട് അധികൃതര്‍ സൈനബിനെ സുരക്ഷാ പരിശോധന നടത്തി. എന്നാല്‍ പിന്നീട് വിശദമായ പരിശോധനയ്ക്ക് വരണമെന്ന് സൈനബിനെ നിര്‍ബന്ധിച്ചു. ഇതിനായി സ്വകാര്യ മുറിയിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.

എതിര്‍ത്തു

എതിര്‍ത്തു

​എന്നാല്‍ ഇതിനെ എതിര്‍ത്ത സൈനബ് തന്നെ പരിശോധിക്കുമ്പോള്‍ സാക്ഷികള്‍ ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ ഇതിനെ തള്ളി. ഇതോടെ സൈനബിനെ മുറിയില്‍ കയറ്റി വസ്ത്രം അഴിച്ച് പരിശോധിച്ചു.

അപമാനിച്ചു

അപമാനിച്ചു

വസ്ത്രം അഴിച്ച് പരിശോധിച്ചിട്ടും മതിയാകാതെ ഉടുത്തിരുന്ന സാനിറ്ററി പാഡും അഴിപ്പിച്ചെന്നും യുവതി തന്‍റെ പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പേരും ഐഡി നമ്പറും സൈനബ് ചോദിച്ചതോടെ ഇവര്‍ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി.

പരാതി നല്‍കി

പരാതി നല്‍കി

ഇതോടെ സൈബന് ഹോംലാന്‍റ് സെക്യൂരിറ്റി വകുപ്പിന് പരാതി നല്‍കി. യുഎസ് സര്‍ക്കാരിനെതിരെ താന്‍ എഴുതിയ ബ്ലോഗുകളാണ് ഉദ്യോഗസ്ഥരെ കൊണ്ട് ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സൈനബ് പറഞ്ഞു.

ഐഎസ് ബന്ധം

ഐഎസ് ബന്ധം

പരിശോധനയ്ക്കിടയില്‍ തന്‍റെ മതവിശ്വാസത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു. തനിക്ക് ഐഎസ് ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിരുന്നു.

പോരാട്ടം തുടരും

പോരാട്ടം തുടരും

2016 മുതല്‍ തനിക്കെതിരെ ഇത്തരം പരിശോധനകള്‍ നടക്കുന്നുണ്ട്. തന്നെ അപമാനിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയും വരെ തന്‍റെ പോരാട്ടം തുടരുമെന്നും സൈനബ് പറഞ്ഞു.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
A Muslim Woman Says She Was Forced to Show Her Bloodied Pad to Airport Security Officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X