ഇഹു: കോവിഡിന് പുതിയ വകഭേദം; ഒമൈക്രോണിനേക്കാള്‍ ഭീകരന്, കണ്ടെത്തിയത് ഫ്രാന്‍സില്‍
പാരീസ്: കോവിഡിന്റെ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വ്യാപന ശേഷിയുള്ള ഒമൈക്രോണിന്റെ ഭീതിയിലാണ് ലോകമെങ്ങും. ആദ്യമായി ആഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകമെങ്ങും പരന്നു. ഇന്ത്യയില്‍ മാത്രം 1500 ലധികം ഒമൈക്രോണ്‍ രോഗികള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ രോഗികളുടെ എണ്ണം 150 കടന്നിട്ടുണ്ട്.
ലോകമിങ്ങനെ ഒമൈക്രോണ്‍ ഭീതിയില്‍ നില്‍ക്കുമ്പോഴാണ് കൊവിഡിന് മറ്റൊരു വകഭേദം കൂടി സംഭവിച്ചിരിക്കുന്നുവെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ഫ്രാന്‍സിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഒമൈക്രോണിനേക്കാള്‍ വ്യാപന ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.

ഇഹു ( IHU) എന്ന് പേരിട്ടിരിക്കുന്ന B.1.640.2 വേരിയന്റ് IHU മെഡിറ്ററേനി ഇൻഫെക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് വിദഗ്ധരാണ് കണ്ടെത്തിയത്. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് പുതിയ വകഭേദം. ദക്ഷിണ ഫ്രാന്‍സിലെ 12 കൊവിഡ് രോഗികളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കൊവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചതാണ് പുതിയ കൊവിഡ് വകഭേദം.
നിനക്ക് നേരുന്നു എല്ലാ സന്തോഷങ്ങളും: മെഹർ റഹ്മാനൊപ്പുള്ള ചിത്രം പങ്കുവെച്ച് നടി ശ്വേതാമേനോന്‍

പുതിയ വകഭേദത്തിന്റെ കൃത്യമായ സ്വഭാവം വ്യക്തമായിട്ടില്ല. എങ്കിലും മനുഷ്യരുടെ പ്രതിരോധശേഷി നഷ്ടപ്പെടുത്താന്‍ പുതിയ വകഭേദത്തിന് കഴിയുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇഹുവിന് ഒമൈക്രോണിനേക്കാള്‍ വാക്സിനോടും മറ്റും കൂടുതല്‍ പ്രതിരോധ ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ വേരിയന്റിന്റെ കുറഞ്ഞത് 12 കേസുകളെങ്കിലും മാർസെയിൽസിന് സമീപം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ആഫ്രിക്കൻ രാജ്യമായ കാമറൂണുമായി യാത്രാ ബന്ധമുള്ളവരാണ് ഇവർ. കാമറൂണില്‍ പോയി തിരിച്ചെത്തിയ വ്യക്തിയാണ് ഇന്‍ഡക്‌സ് രോഗിയായി കണ്ടെത്തിയിട്ടുള്ളത്. പിന്നീട് ഇയാളുമായി ബന്ധപ്പെട്ട മറ്റ് രോഗികളില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്.

ശാസ്ത്രസമൂഹത്തിന്റെയും ലോകാരോഗ്യസംഘടനയുടെയും അഗീകാരം ലഭ്യമാകുന്നത് വരെ പുതിയ വകഭേദം ഇഹു എന്ന പേരില്‍ അറിയപ്പെടും. ലോകാരോഗ്യ സംഘടനയുടെ അംഗീകരാത്തോടെയാവും പുതിയ പേര് ലഭിക്കുക. അതേസമയം ഒമൈക്‌റോൺ വേരിയന്റാണ് ഇപ്പോഴും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രബലമായ വകബേദം. എന്നിരുന്നാലും ഇഹു വേരിയന്റിന്റെ ഭീഷണി അതിവേഗം ഉയരുന്നതും ആശങ്ക ഉണർത്തുന്നുണ്ട്.

B.1.640.2 മറ്റ് രാജ്യങ്ങളിൽ കണ്ടെത്തുകയോ ലോകാരോഗ്യ സംഘടനയുടെ (WHO) അന്വേഷണത്തിൻ കീഴിൽ ഈ ഒരു വേരിയന്റിനെ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം നവംബർ 24 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് എടുത്ത സാമ്പിളിലാണ് ഒമിക്രൊൺ വേരിയന്റ് കണ്ടെത്തിയത്. അതിനുശേഷം, ഇത് 100 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

പുതിയ വകഭേദത്തിനും ആഫ്രിക്കന്‍ ബന്ധമുള്ളതിനാല്‍ അവിടുത്തെ വാക്സിന്‍ വിതരണത്തിലെ അഭാവം വീണ്ടും ചർച്ചയാവുകയാണ്. പല രാജ്യങ്ങളും ബൂസ്റ്റർ ഡോസുകള്‍ തങ്ങളുടെ പൌരന്‍മാർക്ക് നല്‍കാന്‍ പോവുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആദ്യം ഡോസ് ലഭിക്കാത്തവർ പോലും നിരവധിയാണ്. രാജ്യങ്ങള്‍ ബൂസ്റ്റർ ഡോസുകളേക്കാള്‍ പ്രാധാന്യം ആഫ്രിക്കന്‍ മേഖലയില്‍ വാക്സിന്‍ എത്തിക്കുന്നതിന് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ കഴിഞ്ഞ ദിവസവും ഓർമ്മിപ്പിച്ചിരുന്നു.












Click it and Unblock the Notifications