Get Updates
Get notified of breaking news, exclusive insights, and must-see stories!

75 ദിവസത്തെ ഫിറ്റ്നസ് ചലഞ്ച്; അമിതമായി വെള്ളം കുടിച്ച ടിക് ടോക്കർ ആശുപത്രിയിലായി

വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിനും സൗന്ദര്യത്തിനുമൊക്കെ വളരെ നല്ല കാര്യമാണ്. എന്നാൽ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ പറയാറുള്ളത്. അത്തരത്തിൽ ഒരു സംഭവമാണ് പറയാൻ പോകുന്നത്. വൈറൽ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാ​ഗമായി അമിതമായി വെള്ളം കുടിച്ച് ടിക്ക് ടോക്കർ ഇപ്പോൾ ആശുപത്രിയിലാണ്.

75 ഹാർഡ് എന്ന ചലഞ്ചിൽ പങ്കെടുക്കുന്നവർ 75 ദിവസം നാല് ലിറ്റർ വെള്ളം ആണ് കുടിക്കേണ്ടത്. എന്നാൽ ചലഞ്ചിൽ പങ്കെടുത്ത് 12 ദിവസം പിന്നിട്ടപ്പോൾ ആണ് കാനഡയിലെ ടിക് ടോക്കറായ മിഷേൽ ഫെയർബേൺ ആശുപത്രിയിലായത്.

water

ഈ ചലഞ്ചിൽ ഒരാൾ ദിവസത്തിൽ രണ്ടുതവണ കഠിനമായ വർക്കൗട്ടുകൾ നടത്തുകയും കർശനമായ ഭക്ഷണക്രമം പിന്തുടരുകയും ദിവസവും നാല് ലിറ്ററോളം വെള്ളം കുടിക്കുകയും വേണം. മദ്യപിക്കരുത്. പങ്കെടുക്കുന്ന ആൾ 45 മിനിറ്റ് വർക്ക് ഔട്ട് ചെയ്യണം, ഒരു ദിവസം 10 പേജ് വായിക്കണം, കൂടാതെ പ്രതിദിന പുരോ​ഗതി ഫോട്ടോ എടുക്കണം എന്നാണ് റിപ്പോർട്ട്.

യൂട്യൂബറായ ആൻഡി ഫ്രിസല്ല ആരംഭിച്ചതാണ് ഈ ചലഞ്ച്. ഈ ചലഞ്ചിൽ പങ്കെടുക്കുകയാണെന്ന് മിഷേൽ ഫെയർ ബേൺ ടിക്ക് ടോക്കിൽ വ്യക്തമാക്കിയിരുന്നു. കുറച്ചു മണിക്കൂറുകൾക്കുള്ളിൽ മുന്നോ നാലോ ലിറ്ററിൽ കൂടുതൽ വെള്ളം കുടിച്ചതോടെയാണ് തനിക്ക് സുഖം ഇല്ലാതായതെന്ന് മിഷേൽ വീഡിയോയിൽ പറഞ്ഞു.

തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും പലതവണ ടോയ്ലറ്റിൽ പോകേണ്ടി വന്നുവെന്നും ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല, കഴിക്കുമ്പോ ഓക്കാനം വരുന്നെന്നും ഇവർ പറഞ്ഞു. സോഡിയത്തിന്റെ കുറവ് മാരാകമായേക്കാം അതുകൊണ്ട് താൻ ആശുപത്രിയിലേക്ക് പോകുന്നുവെന്നും പരിശോധന നടത്തുകായാണെന്നും ഇവർ പറഞ്ഞിരുന്നു.

12 ദിവസത്തെ ചലഞ്ചിന് പിന്നാലെ നടത്തിയ പരിശോധനകൾക്ക് പിന്നാലെ മിഷേലിന് സോഡിയത്തിന്റെ കുറവ് ഉണ്ടെന്ന് കണ്ടെത്തി.
ദിവസവും നാല് ലിറ്റർ വെള്ളം കുടിക്കുന്നത് നിർത്തി അര ലിറ്റർ വെള്ളം കുടിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ '75 ഹാർഡ്' ചലഞ്ച് തുടരാൻ താൻ ആഗ്രഹിക്കുന്നതായി ആണ് മിഷേൽ പറഞ്ഞത്.

2019ൽ ആയിരുന്ന ആദ്യമായി '75 ഹാർഡ്' ചലഞ്ച് അവതരിപ്പിച്ചത്. ഫിറ്റ്നസ് ചലഞ്ച് തുടങ്ങും മുൻപ് അത് തനിക്ക് അനുയോജ്യമാണോ എന്ന് ഫിസിഷ്യനെ കണ്ട് ഉറപ്പുവരുത്താൻ ഈ ചലഞ്ച് മുന്നോട്ടുവെച്ച ആൻഡി ഫ്രിസെല്ല ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചലഞ്ചിനെതിരെ വിമർശനം ഉയർന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+