ജനാധിപത്യം കൂട്ടത്തോടെ തകര്‍ക്കാനുള്ള ആയുധമാണത്; യുഎസിനെതിരെ തുറന്നടിച്ച് ചൈന
ബീജിംഗ്: യുഎസിനെതിരെ രൂക്ഷവിമര്‍ശനവുമായി ചൈന രംഗത്തെത്തി. യുഎസ് ജനാധിപത്യം നശീകരണത്തിനുള്ള ആയുധമാണെന്ന് ചൈന കുറ്റപ്പെടുത്തി. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ സമാന ചിന്താഗതിക്കാരായ സഖ്യകക്ഷികളെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള യുഎസ് സംഘടിപ്പിച്ച ജനാധിപത്യ ഉച്ചകോടിക്ക് പിന്നാലെയാണ് ചൈനയുടെ വിമര്‍ശനം.
ശീതയുദ്ധ കാലത്തെ പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ വളര്‍ത്തിയെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രോഷാകുലരായി പ്രതികരിച്ചിരുന്നു. ഈ രണ്ട് ദിവസത്തെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ നിന്ന് ചൈന, റഷ്യ, ഹംഗറിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു. മറ്റ് രാജ്യങ്ങളില്‍ ഇടപെടാന്‍ അമേരിക്ക ഉപയോഗിക്കുന്ന ഒരു 'കൂട്ട നശീകരണ ആയുധം' ആയി ജനാധിപത്യം വളരെക്കാലമായി മാറിയിരിക്കുന്നെന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

'പ്രത്യയശാസ്ത്രപരമായ മുന്‍വിധികളുടെ കെട്ടിപ്പടുക്കുന്നതിവനും ജനാധിപത്യത്തെ ആയുധമാക്കുന്നതിനും ഭിന്നിപ്പും ഏറ്റുമുട്ടലുകളും പ്രോത്സാഹിപ്പിക്കുന്നതിന്' വേണ്ടിയാണ് യുഎസ് ഉച്ചകോടി സംഘടിപ്പിച്ചതെന്നും ചൈനീസ് മന്ത്രാലയം അവകാശപ്പെട്ടു. ഉച്ചകോടിക്ക് മുന്നോടിയായി, യുഎസ് ജനാധിപത്യം അഴിമതിയും പരാജയവുമാണെന്ന് വിമര്‍ശിച്ചുകൊണ്ടുള്ള പ്രചാരണവും ചൈന ശക്തമാക്കി. നാധിപത്യത്തെ ആയുധ വത്കരിക്കാനാണ് അവരുടെ ശ്രമമെന്നും ചൈന കുറ്റപ്പെടുത്തി.
ലോകത്തെ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മില്‍ ഒരു ശീതയുദ്ധത്തിന് സാധ്യതയില്ലെന്ന് യുഎസ് തുടര്‍ച്ചയായി നിലപാടെടുക്കുന്നുണ്ട്. എന്നിരുന്നാലും വാണിജ്യ സാങ്കേതിക മേഖലകളില്‍ യുഎസും ചൈനയും ഇപ്പോഴും കടുത്ത പോരാട്ടത്തിലാണ്. അതേസമയം, ജോ ബൈഡന്റെ നേതൃത്വത്തില്‍ നടത്തിയ ഉച്ചകോടിയില്‍ ചൈനയെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ ചൈനയുടെ സ്വന്തമെന്ന് അവകാശപ്പെടുന്ന തായ്വാനെയും ചൈനയുടെ സഖ്യകക്ഷിയായ പാകിസ്ഥാനെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications