Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ 'കോഫി പ്ലാൻ'; അടുക്കളയിൽ നിരവധി ഒ‌ളിക്യാമറകൾ വെച്ച് ഭർത്താവ്; പിന്നീട് സംഭവിച്ചത്

ആര് കേട്ടാലും ഞെട്ടിപ്പോകുന്ന ഒരു സംഭവമാണ് ഈയിടെ പുറത്ത് വന്നത്. ഭർത്താവിനെ കൊല്ലാൻ മാസങ്ങളോളം പദ്ധതിയിട്ട ഒരു 34 കാരി. യുഎസ് എയർഫോഴ്‌സിലെ ഉദ്യോഗസ്ഥനായ റോബി ജോൺസണെ കൊല്ലാൻ ആയിരുന്നു ഭാര്യ മെലഡി ഫെലിക്കാനോയുടെ പദ്ധതി.

വളരെ ആസൂത്രിതമായ പദ്ധതി തന്നെയായിരുന്നു മെലഡി പ്ലാൻ ചെയ്തതും. റോബിക്ക് ആ സംശയം തോന്നിയില്ലായിരുന്നുവെങ്കിൽ മെലഡി തന്റെ പദ്ധതിയിൽ വിജയം കാണുമായിരുന്നു. മാസങ്ങളോളം നീണ്ട ആ പദ്ധതി പോലീസ് കയ്യോടെ പൊക്കിയത് എങ്ങനെയെന്ന് വിശദമായി അറിയാം.

coffee311

ഭർത്താവിന് നൽകുന്ന കോഫിയിൽ ബ്ലീച്ച് ചേർത്ത് എന്നും നൽകുമായിരുന്നു ഈ സ്ത്രീ. എന്നാൽ ചായയുടെ മണത്തിൽ വന്ന വ്യത്യാസം ഭർത്താവ് ശ്രദ്ധിച്ചു. കാപ്പിയിൽ നിന്ന് അത്ര പരിചതല്ലാത്ത മണം തുടർച്ചയായി വരാൻ തുടങ്ങി. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന് സംശയം തോന്നി, അങ്ങനെയാണ് പൂൾ ടെസ്റ്റിംഗ് നടത്താൻ തീരുമാനിക്കുന്നത്.

കാപ്പി പരിശോധിച്ച് കഴിഞ്ഞപ്പോഴാണ് വലിയ അളവിൽ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി അറിയാൻ അദ്ദേഹം ഒളി ക്യാമറ വെയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അടുക്കളയിൽ ഒളി ക്യാമറ വെയ്ക്കുന്നത്. അപ്പോഴാണ് കോഫി മെഷിനിൽ ഭാര്യ എന്തോ പദാർത്ഥം ഒഴിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

എന്നാൽ തെളിവ് ശേഖരിക്കാൻ വേണ്ടി കാപ്പി കുടിക്കുന്നത് പോലെ ഇദ്ദേഹം അഭിനയിച്ചു. അങ്ങനെ നിരവധി ഒളിക്യാറകൾ അദ്ദേഹം സ്ഥാപിച്ചു, അങ്ങനെയാണ് ഒരു പാത്രത്തിൽ ഭാര്യ ബ്ലീച്ച് ഒഴിക്കുകയും കോഫി മേക്കറിലേക്ക് ചേർക്കുകയും ചെയ്യുന്നതിന്റെ ദൃശ്യം ലഭിക്കുന്നത്.

ഭർത്താവിനെ കൊല്ലുന്നതിന് പിന്നിൽ ഇവർക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ലഭിക്കുന്ന ആനൂകൂല്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇവർ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോർട്ട്. റോബിയുടെ പരാതിക്ക് പിന്നാലെ മെലഡിയെ അറസ്റ്റ് ചെയ്തു.

കൊലപാതശ്രമം, ഭക്ഷണത്തിലോ പാനീയത്തിലോ വിഷം കലർത്തൽ,ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ പിമ കൗണ്ടി ജയിലിലാണ് മെലഡിയുള്ളത്. വിചാരണയിൽ മെലഡി ജോൺസൺ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+