കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400 കോടി രൂപ മുതല്‍മുടക്കി ഹോട്ടലുമായി വനിത

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: നാനൂറ് കോടി മുതല്‍മുടക്കില്‍ ഹോട്ടല്‍ ശൃംഖലയുമായി ഒരു വനിത. പെണ്‍കരുത്ത് കാട്ടിയിരിക്കുന്നത് മറ്റാരുമല്ല, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയുടെ മകള്‍ ഷഫീനയാണ് പുതിയ സംരംഭമായി രംഗത്തുവന്നിരിക്കുന്നത്.

ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ബിസ്സിനസ് വ്യാപിക്കാനാണ് ലക്ഷ്യം. ഷഫീനയുടെ നേതൃത്വത്തിലുള്ള ടേബിള്‍സ് ഫുഡ് കമ്പനിയാണ് 400 കോടിയോളം രൂപ ഇതിനായി മുടക്കുന്നത്. ആഗസ്ത് 20 ആണ് ആദ്യ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ പോകുന്നത്. കൊച്ചി ലുലുമാളിലാണ് ആദ്യ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. ദില്ലി, ചെന്നൈ, ബെംഗലൂരു എന്നിവിടങ്ങളിലാണ് രണ്ടാമത്തെ ഔട്ട്‌ലെറ്റുകള്‍.

restratunt

ഷഫീനയുടെ ടേബിള്‍സ് ഫുഡ് കമ്പനി ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്‍ യുഎഇയില്‍ അവതരിപ്പിച്ചത് ടേബിള്‍സാണ്. ഇന്ത്യയില്‍ ഗലീറ്റോവിന് പുറമെ അമേരിക്കയില്‍ നിന്നുള്ള കോള്‍ഡ് സ്‌റ്റോണ്‍ ഐസ്‌ക്രീമും ടേബിള്‍സ് വിപണനം നടത്തും. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനകം ഗലീറ്റോയുടെ പത്ത് ശാഖകള്‍ ടേബിള്‍സ് തുറക്കുന്നതായിരിക്കും.

English summary
M.A Yousuf Ali, daughter is going to invest 400 cores for hotel business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X