പലസ്തീനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ മോദിയുടെ പ്രസംഗം!!വാര്‍ത്തയാക്കി ഇസ്രയേല്‍ മാധ്യമങ്ങള്‍

Subscribe to Oneindia Malayalam

ജറുസലേം: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഇസ്രയേലിലെത്തിയ പ്രധാനമമന്ത്രി നരേന്ദ്ര മോദി പലസ്തീനെക്കുറിച്ചോ ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തെക്കുറിച്ചോ ഒരക്ഷരം പോലും മിണ്ടാത്തത് ശ്രദ്ധേയമായി. ഇസ്രയേല്‍ ഇത് ശ്രദ്ധിക്കാതെയും ഇരുന്നില്ല. ഇസ്രയേല്‍ ദിനപ്പത്രമായ 'ജറുസലേം പോസ്റ്റ്' വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

1948 ല്‍ നിലവില്‍ വന്ന ഇസ്രയേലിനെ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ രണ്ടു വര്‍ഷത്തേക്ക് അംഗീകരിച്ചിരുന്നില്ല. 1992 വരെ ഇസ്രയേലുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധം പോലും ഇല്ലായിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ പലസ്തീനൊപ്പം നില്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു പോന്നിട്ടുള്ളത്. ശീതയുദ്ധതകാലത്തും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു. എന്നാല്‍ ഒരേ സമയം ഇസ്രയേലിന്റെയും അറബ് രാഷ്ട്രങ്ങളുടെയും സുഹൃത്താകാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്.

modi

ചരിത്രം മാറ്റിമറിച്ചാണ് ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ മണ്ണില്‍ കാലു കുത്തുന്നത്. ഇസ്രയേലില്‍ മോദിക്ക് ലഭിച്ചതും ചരിത്രത്തിലെങ്ങും കാണാത്ത വരവേല്‍പാണ്. ടെല്‍ അവീവില്‍ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് രംഗത്തെത്തിയിരുന്നു.

English summary
Absence of Palestine statement noted by Israeli press
Please Wait while comments are loading...