കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരന്‍ വെടിയേറ്റുമരിച്ചതും ട്രംപിന്റെ വിസാവിലക്കും തമ്മിലെന്ത്,ശുദ്ധഅസംബന്ധമെന്ന് വൈറ്റ്ഹൗസ്

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചതും ട്രെപിന്റെ വിസാ നിരോധനവും തമ്മില്‍ ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്ന് വൈറ്റ്ഹൗസ്. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നും ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റ് മരിച്ചത് ദുരന്തമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കുന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റ് മരിച്ചതിനെക്കുറിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആജ്ഞ രാജ്യം വിട്ടുപോകാന്‍

ആജ്ഞ രാജ്യം വിട്ടുപോകാന്‍

അമേരിക്കയിലെ കന്‍സാസിലെ ബാറില്‍ വച്ച് ഫെബ്രുവരി 22നാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ശ്രീനിവാസ കുച്ചിഭോട്ട്‌ല അമേരിക്കന്‍ പൗരന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാജ്യത്ത് നിന്നിറങ്ങിപ്പോകാന്‍ ആക്രോശിച്ചുകൊണ്ടായിരിന്നു ശ്രീനിവാസയ്‌ക്കെതിരെ വെടിയുതിര്‍ത്തത്. ഒലാത്തെയിലെ ബാറില്‍ വെച്ചായിരുന്നു സംഭവം.

ബാറില്‍ നിന്ന് പോലീസ് പിടിയില്‍

ബാറില്‍ നിന്ന് പോലീസ് പിടിയില്‍

ഒലാത്തെ ബാറില്‍ നിന്ന് ഇന്ത്യന്‍ പൗരനെ വധിച്ച അക്രമി മറ്റൊരു ബാറിലെത്തി മദ്യപിച്ച ശേഷം താന്‍ രണ്ട് മിഡില്‍ ഈസ്റ്റ് വംശജരെ കൊലപ്പെടുത്തിയെന്നും അഭയം നല്‍കണമെന്നും ആവശ്യമുന്നയിച്ച പ്രതിയെ ബാര്‍ ജീവനക്കാരാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

പ്രതി സൈനികനോ!!

പ്രതി സൈനികനോ!!

മുന്‍ അമേരിക്കന്‍ നാവിക സേനാ ഉദ്യോസ്ഥനാണ് അറബ് വംശജരാണെന്ന് തെറ്റിദ്ധരിച്ച് ശ്രീനിവാസിന് നേരെ വെടിയുതിര്‍ത്തത്. എന്നാാല്‍ സംഭവം വംശീയ അതിക്രമമല്ലെന്ന് കാണിച്ച് ന്യായീകരിക്കാനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിക്കുന്നത്.

വംശീയ അതിക്രമമല്ല

വംശീയ അതിക്രമമല്ല

ശ്രീനിവാസനെതിരെ ഉണ്ടായിട്ടുള്ളത് വംശീയ ആക്രമണമല്ലെന്നാണ് പോലീസിന്റെ പക്ഷം. പോലീസ് പിടിലായ ആദമിനെതിരെ കൊലപാതകം, കൊലപാതക ശ്രമം, എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ശ്രീനിവാസയ്ക്ക് പുറമേ ഇന്ത്യന്‍ പൗരനും അനമേരിക്കന്‍ പൗരനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇന്ത്യക്കാര്‍ ഭീതിയോടെ

ഇന്ത്യക്കാര്‍ ഭീതിയോടെ

അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ ഇന്ത്യന്‍ വംളശജര്‍ ഭീതിയിലാണ്. ഡൊണാള്‍ഡ് ട്രംപിന്റെ എച്ച് വണ്‍ ബി വിസാ നിയന്ത്രണം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയ്ക്കിടെയാണ് സുരക്ഷാ ഭീഷണി കൂടി ഉയരുന്നത്.

എല്ലാവരും ട്രംപിനൊപ്പം

എല്ലാവരും ട്രംപിനൊപ്പം

ഏഴ് മുസ്ലിം രാഷ്ടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ 50 ശതമാനം അമേരിക്കക്കാരും പിന്തുണയ്ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സര്‍വ്വേ ഫലം ചൂണ്ടിക്കാണിച്ചിരുന്നു. എന്‍ബിസി ന്യൂസും സര്‍വേ മോങ്കിയും നടത്തിയ സര്‍വ്വേയുടെ ഫലങ്ങളാണ് പുറത്തുവന്നത്.

English summary
The Trump administration has dismissed as "absurd" any correlation between US President Donald Trump's controversial remarks on immigrants and the Kansas shooting incident that resulted in the "tragic" death of an Indian engineer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X