അബുദാബി ശൈഖ് ജയ് സിയറാം വിളിച്ചു? വ്യാജ പ്രചാരണം പൊളിഞ്ഞു!! വാര്‍ത്തയുടെ സത്യം ഇതാണ്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ജയ് സിയറാം വ്യാജ പ്രചാരണം പൊളിച്ചടക്കി യുഎഇ മാധ്യമങ്ങള്‍ | Oneindia Malayalam

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ഇരുരാജ്യങ്ങളിലും എല്ലാ മാധ്യമങ്ങള്‍ക്കും പ്രധാന വാര്‍ത്തയായിരുന്നു. മോദിയുടെ യുഎഇ സന്ദര്‍ശനം പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയ വിവിധ തരം വാര്‍ത്തകളില്‍ വ്യാജ പ്രചാരണവും നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

  ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാണെന്ന് കാണിക്കാന്‍ ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണ് യുഎഇ മാധ്യമങ്ങള്‍ തള്ളിയത്. അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജയ് സിയറാം വിളിക്കുന്നു എന്ന് കാണിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ വീഡിയോ പുറത്തുവിട്ടിരുന്നു. മോദിയുടെ സന്ദര്‍ശനത്തിനിടെ പുറത്തുവന്ന വീഡിയോ അതിവേഗം വൈറലാകുകയും ചെയ്തു....

   ടൈംസ് നൗ, സീ ന്യൂസ്

  ടൈംസ് നൗ, സീ ന്യൂസ്

  ടൈംസ് നൗ, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് അബുദാബി കിരീടവകാശിയുടെതെന്ന പേരില്‍ വീഡിയോ പുറത്തുവിട്ടത്. പ്രസംഗത്തിനിടെ ശൈഖ്ജയ് സിയറാംവിളിക്കുന്നതാണ് വീഡിയോ. എന്നാല്‍ ഇത് വ്യാജമാണെന്ന് യുഎഇ മാധ്യമങ്ങള്‍ പറയുന്നു.

  കിരീടവകാശി അല്ല

  കിരീടവകാശി അല്ല

  യുഎഇ മാധ്യമങ്ങള്‍ വീഡിയോ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. അപ്പോഴാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായത്. അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അല്ല വീഡിയോയിലുള്ളത്.

  മോദിയുടെ സന്ദര്‍ശനം പൊലിപ്പിക്കാന്‍

  മോദിയുടെ സന്ദര്‍ശനം പൊലിപ്പിക്കാന്‍

  അബുദാബി ശൈഖിനെ പോലെ തോന്നുക്കുന്ന ഒരു വ്യക്തിയാണ് വീഡിയയില്‍. അത് ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദിയുടെ സന്ദര്‍ശനത്തിനിടെ പുറത്തുവിടുകയായിരുന്നു. തൊട്ടുപിന്നാലെ യുഎഇ അധികൃതര്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

  പ്രവാസികളുടെ പരിപാടി

  പ്രവാസികളുടെ പരിപാടി

  യുഎഇ പൗരനായ ഒരു കോളമിസ്റ്റാണ് വീഡിയോയില്‍. അദ്ദേഹം ഇന്ത്യന്‍ പ്രവാസികള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതാണ് വീഡിയോ. ആ പ്രംസഗത്തിനിടെയാണ് ജയ് സിയറാം വിളിയുണ്ടായത്.

  രണ്ടു വര്‍ഷം പഴക്കമുള്ള വീഡിയോ

  രണ്ടു വര്‍ഷം പഴക്കമുള്ള വീഡിയോ

  എന്നാല്‍ ഇത് ടൈംസ് നൗ, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കുകയായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോ പഴയതാണ്. പഴയതെന്ന് പറഞ്ഞാല്‍ രണ്ട് വര്‍ഷം മുമ്പുള്ളത്.

  ഔചിത്യമെന്ത്

  ഔചിത്യമെന്ത്

  ഏറെ പഴക്കമുള്ള ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവിടുകയും വാര്‍ത്ത നല്‍കുകയും ചെയ്തതിന്റെ ഔചിത്യമെന്താണെന്ന് ഗള്‍ഫ് ന്യൂസ് ഉള്‍പ്പെടെയുള്ള യുഎഇ മാധ്യമങ്ങള്‍ ചോദിക്കുന്നു. വാര്‍ത്ത പുറത്തുവിട്ട ഇന്ത്യന്‍ മാധ്യമങ്ങള്‍ പഴയ വീഡിയോ ആണിതെന്ന് സൂചിപ്പിച്ചിരുന്നു.

  ഗുരു മൊരാറി ബാപ്പു

  ഗുരു മൊരാറി ബാപ്പു

  രാം കഥ പ്രോഗ്രാമില്‍ വച്ച് അബുദാബി കിരീടവകാശിജയ് സിയറാം വിളിക്കുന്നുവെന്ന് കാണിച്ചാണ് ടൈംസ് നൗ വാര്‍ത്ത നല്‍കിയത്. ഗുരു മൊരാറി ബാപ്പു നേതൃത്വം നല്‍കിയ പരിപാടിയായിരുന്നു ഇത്. 2016ലാണ് ഈ പരിപാടി നടന്നത്.

  കിരീടവകാശി പങ്കെടുത്തിട്ടില്ല

  കിരീടവകാശി പങ്കെടുത്തിട്ടില്ല

  എന്നാല്‍ ഗുരു മൊരാറി ബാപ്പു സംഘടിപ്പിച്ച പരിപാടിയില്‍ അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തിരുന്നില്ല. പിന്നെ എങ്ങനെ അദ്ദേഹംജയ് സിയറാം വിളിക്കും. അപ്പോള്‍ ആരാണ് ശൈഖിനോട് സാദൃശ്യമുള്ള വ്യക്തി.

  സുല്‍ത്താന്‍ അല്‍ ഖാസിമി

  സുല്‍ത്താന്‍ അല്‍ ഖാസിമി

  യുഎഇയിലെ പ്രമുഖ കോളമിസ്റ്റായ സുല്‍ത്താന്‍ അല്‍ ഖാസിമിയായിരുന്നു അത്. ഇക്കാര്യം ഗള്‍ഫ് ന്യൂസ് വ്യക്തമാക്കുകയും ചെയ്തു. മോദിയുടെ സന്ദര്‍ശനത്തിനിടെ ഇത്തരം വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത് രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണെന്നും യുഎഇ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.

  മോദി വന്ന ശേഷം

  മോദി വന്ന ശേഷം

  മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നിരവധി വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ മോദി അധികാരത്തിലെത്തിയ ശേഷം ബന്ധം ശക്തമായെന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇന്ത്യയുമായി ഏറെകാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് യുഎഇ.

  മോദിയുടെ യാത്ര

  മോദിയുടെ യാത്ര

  മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി യുഎഇയില്‍ എത്തിയത്. ആദ്യം പലസ്തീനിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെ നിന്ന യുഎഇയിലേക്ക് പുറപ്പെടുകയായിരുന്നു. പിന്നീട് ഒമാനിലേക്ക് പോയ ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്.

  എല്ലാം കുളമായി

  എല്ലാം കുളമായി

  യുഎഇയില്‍ അബൂദാബിയില്‍ എത്തിയ മോദി പിന്നീട് ദുബായില്‍ നടന്ന ചടങ്ങിലും സംസാരിച്ചിരുന്നു. അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടല്‍ കര്‍മത്തിനും മോദി സാക്ഷ്യം വഹിച്ചു. ഇരുരാജ്യങ്ങളും അതീവ പ്രാധാന്യത്തോടെ കണ്ട സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തിയത്.

  English summary
  Abu Dhabi Crown Prince Didn’t Say Jai Siya Ram,

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്