കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറന്റൈൻ വേണ്ട: ചട്ടം പരിഷ്കരിച്ച് അബുദാബി

Google Oneindia Malayalam News

അബുദാബി: കൊറോണ വൈറസ് വ്യാപനത്തിൽ കുറവ് വരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി. വാക്സിനെടുത്ത ശേഷം അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് ദേശീയ ദുരന്തനിവാരണ സമിതിയാണ് അറിയിച്ചിട്ടുണ്ട്. യുഎഇ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് എത്തുന്നവർക്ക് മാത്രമായിരുന്നു നേരത്തെ ഇളവുകൾ പ്രാബല്യത്തിലുണ്ടായിരുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ നിർദേശം. സെപ്തംബർ അഞ്ച് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരികയും ചെയ്യും.

വാരിയംകുന്നനിൽ നിന്നുളള പിന്മാറ്റം സംഘപരിവാറിനെ പേടിച്ചാണോ? മറുപടി നൽകി ആഷിഖ് അബുവാരിയംകുന്നനിൽ നിന്നുളള പിന്മാറ്റം സംഘപരിവാറിനെ പേടിച്ചാണോ? മറുപടി നൽകി ആഷിഖ് അബു

1


നിലവിൽ മറ്റ് വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് അബുദാബിയിൽ മാത്രമായിരുന്നു ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നത്. വാക്സിൻ സ്വീകരിക്കാത്ത യാത്രക്കാർക്ക് പത്ത് ദിവസവും വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഏഴ് ദിവസവുമായി ക്വാറന്റൈൻ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം പിസിആർ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ആയാൽ പുറത്തിറങ്ങാൻ സാധിക്കും.

2

അബുദാബിയിലെത്തുന്നവരിൽ വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അബുദാബിയിലെത്തി നാലാമത്തെ ദിവസവും എട്ടാമത്തെ ദിവസവും പിസിആർ പരിശോധന നടത്തണമെന്ന് നിർബന്ധമാണ്. യുഎഇ റെസിഡന്റ് വിസയുള്ളവർക്കും സന്ദർശക വിസയുള്ളവർക്കും പുതിയ നിബന്ധനകൾ ബാധകമാണ്. എന്നാൽ ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ എത്തുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധനയുടെ ഫലം വരുന്നത് വരെ മാത്രമേ ക്വാറന്റൈനിൽ കഴിയേണ്ടതായുള്ളൂ. ഇതോടെ പരമാവധി 24 മണിക്കൂർ സമയം മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയായിരിക്കും.

3

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നത് സെപ്തംബർ അഞ്ചോടെ അവസാനിപ്പിക്കുമെന്ന് അബുദാബി ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നെഗറ്റീവ് പിസിആർ ടെസ്റ്റ് നിർബന്ധമാണെന്നും ട്വിറ്ററിൽ നൽകിയ അറിയിപ്പിൽ പറയുന്നു. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, എല്ലാ യാത്രക്കാരും പുറപ്പെട്ട് 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് പിസിആർ ടെസ്റ്റ് ഫലം ഹാജരാക്കണമെന്നാണ് ചട്ടം.

4


നേരത്തെ, ഇന്ത്യ സന്ദർശിച്ച ശേഷം സൗദി അറേബ്യയിലേക്ക് മടങ്ങാൻ പദ്ധതിയിട്ട ഇന്ത്യക്കാർക്ക് ആശ്വാസമാകുന്ന ഒരു പ്രഖ്യാപനം കൂടി യുഎഇ നടത്തിയിട്ടുണ്ട്. ചില മാനദണ്ഡങ്ങൾക്കനുസൃതമായി ഇന്ത്യയിൽ നിന്ന് വരുന്നവരോടി മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ ചെയ്യാൻ ആവശ്യപ്പെടില്ല. എന്നാൽ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം ഇന്ത്യ സന്ദർശിച്ച ഇന്ത്യക്കാർക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുകയെന്നാണ് സൌദിയിലെ ഇന്ത്യൻ എംബസി ട്വീറ്റിൽ വ്യക്തമാക്കിയത്. ഇത്തരക്കാർക്ക് മറ്റൊരു രാജ്യത്ത് ക്വാറന്റൈനിൽ കഴിയാതെ തന്നെ യുഇയിലേക്ക് മടങ്ങിയെത്താം. അതേസമയം, സിനോഫാം വാക്സിൻ കുത്തിവച്ച ആളുകൾക്ക് അബുദാബി ബൂസ്റ്റർ ഡോസുകൾ നിർബന്ധമാക്കി.

5


"ആറ് മാസത്തിന് മുമ്പ് സിനോഫാം വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച വാക്സിൻ സ്വീകരിച്ച വ്യക്തികൾ അവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഒരു ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അബുദാബിയുടെ മീഡിയ ഓഫീസ് ട്വീറ്റിൽ വ്യക്തമാക്കിയത്. അതേ സമയം മറ്റ് വാക്സിനുകൾക്ക് നിലവിൽ ബൂസ്റ്റർ ഡോസുകൾ ആവശ്യമില്ല. മോഡേണ ഇൻക്., ഫൈസർ ഇങ്കിൽ നിന്നുള്ള വാക്സിനുകൾ യുഎഇ അംഗീകരിച്ചിട്ടുണ്ട്. ഒപ്പം ആസ്ട്രാസെനെക്കയും അംഗീകരിച്ചിട്ടുണ്ട്.

6


ദുബായിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. സാമ്പിൾ ശേഖരിച്ച സമയം മുതൽ 48 മണിക്കൂറിനുള്ളിലുള്ളതായിരിക്കണമെന്നാണ് ചട്ടം. കൂടാതെ ക്യൂ ആർ കോഡ് സംവിധാനം ഉപയോഗിക്കുന്ന ഒരു അംഗീകൃത ആരോഗ്യ സേവനകേന്ദ്രത്തിൽ നിന്നുള്ളതായിരിക്കണം സർട്ടിഫിക്കറ്റ്. ഇതിന് പുറമേ യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ നിന്ന് നടത്തിയിട്ടുള്ള ആർടിപിസിആർ ടെസ്റ്റിന്റെ ക്യൂ ആർകോഡ് സഹിതമുള്ള റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. യുഎഇയിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് യുഎഇയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേസ് (ജിഡിആർഎഫ്എ) അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) എന്നിവയുടെ അനുമതി നേടിയിരിക്കണം.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

ലോകത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകം... 'ബ്ലാക്ക് ഡാലിയ'; 22 വയസ്സുള്ള യുവതിയുടെ ശരീരത്തോട് ചെയ്തത്ലോകത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകം... 'ബ്ലാക്ക് ഡാലിയ'; 22 വയസ്സുള്ള യുവതിയുടെ ശരീരത്തോട് ചെയ്തത്

English summary
Abu Dhabi removes quarantine rules for fully vaccinated passengers rules will came effect on Sep 5th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X