പെന്‍സില്‍വാനിയയില്‍ മഞ്ഞുവീഴ്ചയ്ക്കിടെ വാഹനാപകടം; തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു
വാഷിംഗ്ടണ്‍: പെന്‍സില്‍വാനിയ ഹൈവേയില്‍ മഞ്ഞുവീഴ്ചയ്ക്കിടെ 50 ലധികം വാഹനങ്ങള്‍ ഇടിച്ചുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. വാഹനങ്ങള്‍ കത്തിനശിച്ചതിനാല്‍ സംഭവസ്ഥലത്തെ തിരച്ചില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ മരണസംഖ്യ 'കൂടുതല്‍ ഉയരാന്‍' സാധ്യതയുണ്ടെന്ന് ഷുയില്‍കില്‍ കൗണ്ടി കൊറോണര്‍ ഡോ. ഡേവിഡ് ജെ. മൊയ്ലന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഫിലാഡല്‍ഫിയയില്‍ നിന്ന് ഏകദേശം 100 മൈല്‍ വടക്ക് പടിഞ്ഞാറ് മിനേഴ്സ്വില്ലിന് സമീപം രാവിലെ 10:30 ന് അന്തര്‍സംസ്ഥാന ഹൈവേ 81-ലാണ് സംഭവം.

കുറഞ്ഞത് 20 പേരെ പരിക്കുകളോടെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഫൂട്ടേജില്‍ നിയന്ത്രണം വിട്ട ട്രാക്ടര്‍-ട്രെയിലര്‍ ഒരു വലിയ ഡംപ് ട്രക്കില്‍ ഇടിച്ച് 180 ഡിഗ്രിയിലേക്ക് തിരിയുന്നത് കാണാം. മറ്റൊരു വലിയ ട്രക്ക് വായുവിലേക്ക് കത്തുന്നതും കാണാം. അപകടത്തെ തുടര്‍ന്ന് ഷുയ്കില്‍ കൗണ്ടിയിലെ എല്ലാ പാതകളും അടച്ചു, ട്രാഫിക് വഴിതിരിച്ചുവിടുകയും ചെയ്തു. പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്, നിരവധി പ്രാദേശിക ഇഎംഎസ്, ഫയര്‍, പോലീസ് ഏജന്‍സികള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് പോലീസ് ലെഫ്റ്റനന്റ് ആദം റീഡ് പറഞ്ഞു.
ഹൈഡ്രന്റുകളില്‍ നിന്നുള്ള ജലസ്രോതസ്സുകള്‍ ഇല്ലാത്തതിനാല്‍ വെള്ളം നിറച്ച ടാങ്കര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകട സ്ഥത്തെ കാറുകളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടന്നത്. മൂന്ന് ട്രാക്ടര്‍ ട്രെയിലറുകള്‍ക്ക് തീപിടിക്കുകയും രണ്ട് ചെറിയ തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. നിരവധി ട്രാക്ടര്‍-ട്രെയിലറുകളും മറ്റ് വാഹനങ്ങളില്‍ ഇടിക്കുന്നതും ഒരു ടാങ്കര്‍ ട്രക്കില്‍ നിന്ന് കറുത്ത പുകയും തീജ്വാലയും ഉയരുന്നത് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ കാണുന്നു.












Click it and Unblock the Notifications