അബദ്ധത്തിൽ മിസൈൽ പതിച്ച സംഭവം ; പാകിസ്ഥാൻ പ്രത്യാക്രമണത്തിന് നീങ്ങിയിരുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ പുതിയ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ പാകിസ്ഥാൻ പ്രത്യാക്രമണത്തിന് തയ്യാറെടുത്തിരുന്നതായാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ദിവസം പാർലമെന്‍റിൽ പ്രതിരോധമന്ത്രി ഈ വിഷയം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്.
മിസൈൽ ആക്രമണം നടന്ന സമയത്ത് പ്രത്യാക്രമണത്തെക്കുറിച്ച് ആലോചിച്ചപ്പോൾ എന്തോ ശരിയല്ലെന്ന് മനസിലാക്കുകയും തുടർന്ന് പാകിസ്ഥാൻ ആക്രമണം താൽക്കാലികമായി നിർത്തിവക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം പാകിസ്ഥാൻ, മിസൈൽ എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തിയിരുന്നുവെന്ന് പാകിസ്ഥാൻ എയർഫോഴ്‌സ് വിശദീകരിച്ചു.

മിസൈൽ സിസ്റ്റത്തെ ഇന്ത്യ പ്രഥമമായി തന്നെ പരിഗണിക്കുന്നുണ്ടെന്നും മിസൈലുകളുടെ സുരക്ഷക്ക് രാജ്യം പ്രാധാന്യം നൽകുന്നുണ്ടെന്നും പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം വിഷയത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. മിസൈൽ പതിച്ച സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വ്യക്തമാകുന്നത് എന്നാണ് അമേരിക്ക വിഷയത്തിൽ പ്രതികരിച്ചത്.
അതേ സമയം സംഭവത്തില്‍ സംയുക്ത അന്വേഷണം പാകിസ്ഥാൻ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്‌ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും കൃത്യമായ വസ്‌തുതകൾ പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെയും പാകിസ്ഥാന്‍ നിലപാട് അറിയിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യയിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന തീരുമാനത്തിൽ സംതൃപ്‌തരല്ലെന്നും പാകിസ്ഥാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റ ദിവസം നാല് ലക്ഷത്തിലേറെ രോഗികള്‍! ചൈനയ്ക്ക് പിന്നാലെ കൊറിയയിലും കൊവിഡ് കൂടുന്നു
മാര്‍ച്ച് ഒമ്പതിനാണ് ഹരിയാനയിലെ സിർസയിൽ നിന്നാണ് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെട്ടത്. പരീക്ഷണത്തിനിടെ അബദ്ധം സംഭവിച്ചതെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. അറ്റകുറ്റപണികള്‍ക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമായതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സംഭവം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും അന്നേ ദിവസം തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ആണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണതായി സ്ഥിരീകരിച്ചത്. വിഷയത്തിൽ ഇന്ത്യന്‍ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. ആര്‍ക്കും അപകടമുണ്ടാവാത്തതില്‍ ആശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു. ഹരിയാനയിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പാകിസ്ഥാനിലെ ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് പതിച്ചത്. സ്‌ഫോടകവസ്‌തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.












Click it and Unblock the Notifications