കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ദിവസം നാല് ലക്ഷത്തിലേറെ രോഗികള്‍! ചൈനയ്ക്ക് പിന്നാലെ കൊറിയയിലും കൊവിഡ് കൂടുന്നു

Google Oneindia Malayalam News

സിയോള്‍: ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒറ്റ ദിവസം മാത്രം നാല് ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചു. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസം 4,00,741 പുതിയ കൊവിഡ് - 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രാജ്യം ആദ്യത്തെ കൊവിഡ് -19 കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസാണിത്. ഈ കേസുകളില്‍ ഭൂരിഭാഗവും പ്രാദേശികമായി കൈമാറ്റം ചെയ്യപ്പെട്ടവയാണ്.

പുതിയ കേസുകളോടെ, ദക്ഷിണ കൊറിയയുടെ മൊത്തം കേസുകളുടെ എണ്ണം ഇപ്പോള്‍ 7,629,275 ആയി ഉയര്‍ന്നതായി കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി (കെ ഡി സി എ) അറിയിച്ചു. ചൊവ്വാഴ്ച, ദക്ഷിണ കൊറിയയില്‍ 24 മണിക്കൂറിനുള്ളില്‍ 293 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയും രൂക്ഷമായ കൊവിഡ് ബാധ നേരിടുന്നുണ്ട്. പലയിടത്തും ഇതിനോടകം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

covid19

ചൈനയില്‍ ബുധനാഴ്ച 3,290 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 11 ഗുരുതരമായ കേസുകള്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

റഹീമിനെ പരിഹസിച്ച് ലുട്ടാപ്പിക്കഥ പങ്കുവെച്ച് വിനു വി ജോണ്‍; ആഹാ എന്തൊരു അന്തസെന്ന് സോഷ്യല്‍ മീഡിയറഹീമിനെ പരിഹസിച്ച് ലുട്ടാപ്പിക്കഥ പങ്കുവെച്ച് വിനു വി ജോണ്‍; ആഹാ എന്തൊരു അന്തസെന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് തെക്കന്‍ ടെക് ഹബ്ബായ ഷെന്‍ഷെനിലെ 17.5 ദശലക്ഷത്തോളം പേരെ ലോക്ക്ഡൗണിലെത്തിച്ചു. ഷാങ്ഹായിലും മറ്റ് നഗരങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെയും ദക്ഷിണ കൊറിയയിലെയും കേസുകളുടെ ക്രമാതീതമായ കുതിച്ചുചാട്ടത്തിന് പിന്നില്‍ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വേരിയന്റാണ് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഏഷ്യന്‍ രാജ്യങ്ങളിലെ കൊവിഡ് വര്‍ധനവ് ഇന്ത്യയേയും ജാഗ്രതയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,876 പുതിയ കൊവിഡ് -19 കേസുകളും 3,884 രോഗമുക്തിയും 98 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സജീവമായ കേസുകളുടെ എണ്ണം 32,811 ആയി, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല; പൊലീസിന്റെ തന്ത്രം പാളിഅഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല; പൊലീസിന്റെ തന്ത്രം പാളി

English summary
More than four lakh patients in a single day; covid 19 is growing in south Korea after China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X