കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയ്ക്ക് കൈ കൊടുത്തോ... സുക്കര്‍ബര്‍ഗ് നിങ്ങള്‍ ആ കൈ കഴുകൂ'

Google Oneindia Malayalam News

സന്‍ഫ്രാന്‍സിസ്‌കോ: നരേന്ദ്ര മോദിയും മാര്‍ക്ക് സുക്കര്‍ബര്‍ഗും ഫേസ്ബുക്ക് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇന്ത്യന്‍ ജനത അതിനെ ആവേശത്തോടെയാണ് കണ്ടത്. എന്നാല്‍ നരേന്ദ്ര മോദി ഇപ്പോഴും പലര്‍ക്കും സ്വീകാര്യനല്ല.

മോദി വിമര്‍ശകര്‍ ഇന്ത്യയില്‍ മാത്രമല്ല ഉള്ളത്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഇപ്പോഴും മോദിയെ വിമര്‍ശിയ്ക്കുന്നവര്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഉണ്ട്. അമേരിയ്ക്ക പോലും മോദിയെ അംഗീകരിച്ചത് അദ്ദേഹം വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയപ്പോഴാണ്.

'സുക്ക്- വാഷ് യുവര്‍ ഹാന്‍ഡ്‌സ്' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. എന്തിനാണ് സുക്കര്‍ബര്‍ഗ് കൈ കഴുകേണ്ടത്? മോദിയ്ക്ക് ഹസ്തദാനം നല്‍കിയില്ലേ- അതുകൊണ്ടെന്നാണ് ഇവരുടെ ഉത്തരം.

മോദി വിരുദ്ധര്‍

മോദി വിരുദ്ധര്‍

നരേന്ദ്ര മോദിയെ ലോകം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അംഗീകരിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയെ ചോദ്യം ചെയ്യുന്നവരുണ്ട്.

സുക്ക്- വാഷ് യുവര്‍ ഹാന്‍ഡ്‌സ്

സുക്ക്- വാഷ് യുവര്‍ ഹാന്‍ഡ്‌സ്

സുക്കര്‍ബര്‍ഗ് - നിങ്ങളുടെ കൈകള്‍ കഴുകൂ- എന്ന പേരിലാണ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ നടക്കുന്നത്.

 ആരാണ് പിന്നില്‍

ആരാണ് പിന്നില്‍

അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൌണ്ടബിലിറ്റി എന്ന സംഘടനയാണ് ഈ ഓണ്‍ലൈന്‍ കാമ്പയിന്‍ നടത്തുന്നത്.

ഹാന്‍ഡ് വാഷ് അയക്കും

ഹാന്‍ഡ് വാഷ് അയക്കും

കൈകഴുകാന്‍ സുക്കര്‍ബര്‍ഗിനോട് പറയുക മാത്രമല്ല, കൈകഴുകാന്‍ നൂറുകണക്കിന് ഹാന്‍ഡ് വാഷ് ബോട്ടിലുകള്‍ ഫേസ്ബുക്ക് ആസ്ഥാനത്തേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.

കൈയ്യില്‍ രക്തം

കൈയ്യില്‍ രക്തം

ആയിരങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപം തടയാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ശ്രമിച്ചില്ല എന്നാണല്ലോ ആക്ഷേപം. അപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ രക്തക്കറയുണ്ട്. മോദിയ്ക്ക് കൈകൊടുത്തപ്പോള്‍ ആ കറ സുക്കര്‍ബര്‍ഗിന്റെ കൈയ്യിലും പറ്റിയിട്ടുണ്ടെന്നാണ് ഇവര്‍ പറഞ്ഞ് വരുന്നത്.

ഓണ്‍ലൈനില്‍ മാത്രമല്ല

ഓണ്‍ലൈനില്‍ മാത്രമല്ല

ഇവരുടെ വെബ്‌സൈറ്റില്‍ ഒരു ഫോം പൂരിപ്പിയ്ക്കണം. പിന്നെ ഒരു ബോട്ടില്‍ ഹാന്‍ഡ് വാഷ് ഫേസ്ബുക്ക് ആസ്ഥാനത്തേയ്ക്ക് അയക്കണം. അങ്ങനെയാണ് ഈ പ്രതിഷേധം.

മുമ്പേ തുടങ്ങി

മുമ്പേ തുടങ്ങി

നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിയ്ക്കും എന്ന് പ്രഖ്യാപിച്ച സമയംമുതലേ ഇവരുടെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

സത്യം എന്താണ്?

സത്യം എന്താണ്?

മോദിയ്‌ക്കെതിരെ ഇത്തരത്തില്‍ ഒരു കാമ്പയിന്‍ നടത്തുന്ന അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി എന്ന സംഘടനയുടെ ലക്ഷ്യത്തെക്കുറിച്ചും ഓണ്‍ലൈനില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മോദിയെ അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമാണോ ഇവരുടെ ലക്ഷ്യം.

വെറും പ്രധാനമന്ത്രിയല്ല

വെറും പ്രധാനമന്ത്രിയല്ല

വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി സന്ദര്‍ശനം നടത്തുന്ന ഒരു പ്രധാനമന്ത്രി മാത്രമല്ല മോദി, ഗുജറാത്ത് കലാപത്തിന് ഉത്തരവാദിയായ ആള്‍കൂടിയാണ്- അമേരിയ്ക്കക്കാരോടും സിലിക്കണ്‍ വാലിയിലെ നേതാക്കളോടും അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റിക്കാര്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

അമേരിക്കയുടെ വംശഹത്യകള്‍

അമേരിക്കയുടെ വംശഹത്യകള്‍

അമേരിക്ക ലോകത്ത് നടത്തുന്ന വംശഹത്യകളെ കുറിച്ച് എന്താണ് ഈ സംഘടനയ്ക്ക് പറയാനുളളത് എന്നും ചില ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് പാറി നടക്കുന്നുണ്ട്.

English summary
Activists ask Mark Zuckerberg to wash his hands after meeting with Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X