കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഫ്ഗാന്‍ മോണാലിസ' ഷര്‍ബത്ത് ഗുല പുറത്തേക്ക്?

തീക്ഷ്ണമായ പച്ചക്കണ്ണുകളിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഷര്‍ബത് ഗുല അഴിമതിക്കേസിലാണ് അറസ്റ്റിലായത്.

  • By അക്ഷയ്‌
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അറസ്റ്റിലായ 'അഫ്ഗാന്‍ മോണാലിസ' ഷര്‍ബത്ത് ഗുലയെ അടുത്തയാഴ്ച വിട്ടയച്ചേക്കും. തീക്ഷ്ണമായ പച്ചക്കണ്ണുകളിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഷര്‍ബത് ഗുല അഴിമതിക്കേസിലാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതാണ് ഷര്‍ബത്ത് ഗുലയ്‌ക്കെതിരെയുള്ള കേസ്. ഇസ്ലാമാബാദിലെ അഫ്ഗാനിസ്താന്‍ പ്രതിനിധിയാണ് ഷര്‍ബത്തിനെ വിട്ടയക്കുന്ന കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

പാക് പൗരന്മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, വ്യാജമായി നിര്‍മിച്ചതിനാണ് 46 കാരിയായ ഷര്‍ബത്ത് ഗുലയെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 1985ല്‍ നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ മുഖചിത്രമായതിനെ തുടര്‍ന്നാണ് ഷര്‍ബത്ത് ഗുലയെന്ന പച്ചക്കണ്ണുകാരി ലോകപ്രശസ്തയായത്.

നവംബര്‍ ഒന്ന്

നവംബര്‍ ഒന്ന്

ഷര്‍ബത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നവംബര്‍ ഒന്നോടെ ഇത് സാധ്യമാകുമെന്ന് കരുതുന്നതായും അഫ്ഗാന്‍ നയതന്ത്ര പ്രതിനിധി ഒമര്‍ സാക്കില്‍വാല്‍ അറിയിച്ചു.

 അഫ്ഗാന്‍ യുദ്ധം

അഫ്ഗാന്‍ യുദ്ധം

'അഫ്ഗാന്‍ യുദ്ധത്തിലെ മൊണോലിസ' എന്ന പേരില്‍ നാഷണല്‍ ജിയോഗ്രഫിക് ഷര്‍ബതിനെ കുറിച്ച് ഡോക്യുമെന്ററിയും ചെയ്തിരുന്നു.

 നാഷണല്‍ ജ്യോഗ്രഫിക് മാസിക

നാഷണല്‍ ജ്യോഗ്രഫിക് മാസിക

1984 ല്‍ പെഷവാറില്‍ നിന്നാണ് നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറെ ഷര്‍ബത്തിന്റെ ചിത്രം പകര്‍ത്തുന്നത്. ഷര്‍ബത്തിന്റെ ചിത്രം പിന്നീട് അഫ്ഗാന്‍ അഭയാര്‍ഥികളുടെ മുഖമായി മാറുകയും ചെയ്തു.

പാലായനം

പാലായനം

അഫ്ഗാനിസ്താനിലെ ആഭ്യന്തരസംഘര്‍ഷത്തെ തുടര്‍ന്നാണ് ഷര്‍ബത്ത് ഗുല ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പാകിസ്താനിലേക്ക് പാലായനം ചെയ്യേണ്ടി വന്നത്.

English summary
'Afghan Monalisa' sharbath Gula may be release from jail in next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X