Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അക്രമണം. അഫ്ഗാനിസ്ഥാനില്‍ പുതിയ മേധാവി ചുമതലയേറ്റതിന് പിന്നാലെയാണ് വന്‍ അക്രമങ്ങളുമായി താലിബാന്‍ രംഗത്തെത്തിയിരിക്കുന്നത്. അക്രമത്തില്‍ ബസ് യാത്രക്കാരായ 16 പേരെ വധിക്കുകയും ധാരാളം പേരെ തട്ടികൊണ്ടു പോകുകയും ചെയ്തു.

അലിയാ ബാദ് ജില്ലയിലാണ് സംഭവം നടന്നത്. ഇരുന്നൂറ് യാത്രക്കാരുമായി വന്ന ബസ്സ് തടഞ്ഞ് നിര്‍ത്തിയാണ് താലിബാന്‍ സംഘം അക്രമം നടത്തിയത്.തടവിലാക്കിയ ധാരാളം പേരെ അവര്‍ വെറുതെ വിട്ടെങ്കിലും ഇനിയും ധാരാളം ആളുകള്‍ അക്രമികളുടെ കസ്റ്റഡിയിലുണ്ടാകാനാണ് സാധ്യതയെന്ന് പോലീസ് കമാന്‍ഡര്‍ ഷിര്‍ അസീസ് കമവാല്‍ പറഞ്ഞു.

Afganistan Map

അഫ്ഗാന് സമീപമുള്ള ദേശീയ പാതകളെല്ലാം അക്രമ സാധ്യതാ പ്രദേശങ്ങളായാണ് കണക്കു കൂട്ടിയിരിക്കുന്നത്. യാത്രക്കാരെ വധിക്കുകയും തട്ടികൊണ്ട് പോകുന്നതുമായ സംഭവങ്ങള്‍ ദിവസേന കൂടി വരികയാണ് ഇവിടെ.

സമീപത്തുള്ള ഒരു മുസ്ലീം പള്ളി താലിബാന്റെ അനൗപചാരിക കോടതിയായി പ്രവര്‍ത്തിക്കുകയാണ്. തട്ടികൊണ്ട് പോയ യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നത് അവിടെയാണെന്ന് തദ്ദേശവാസികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+