Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം കൊള്ളയടിച്ച് കടന്നു, അഷ്റഫ് ഗനിയെ പിടികൂടണമെന്ന് ഇന്റര്‍പോളിനോട് അഫ്ഗാന്‍ എംബസ്സി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്ത മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനിയെ പിടികൂടി തടവിലാക്കണം എന്ന് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് തജാക്കിസ്ഥാനിലെ അഫ്ഗാന്‍ എംബസ്സി. അഫ്ഗാന്‍ ജനതയുടെ പണം കൊള്ളയടിച്ച് കടന്ന് കളഞ്ഞതിന് അഷ്‌റഫ് ഗനി, ഹംദല്ല മൊഹിബ്, ഫസല്‍ മഹമ്മൂദ് ഫസ്ലി എന്നിവരെ പിടികൂടണം എന്നാണ് അഫ്ഗാന്‍ എംബസ്സി ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താലിബാന്‍ കാബുള്‍ പിടിച്ചെടുക്കുന്നതിന് മുന്‍പാണ് അഷ്‌റഫ് ഗനി അനുയായികളുമായി രാജ്യം വിട്ടത്. അഷ്‌റഫ് ഗനി അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് കടന്നത് നാല് കാറുകളും ഒരു ഹെലികോപ്റ്റര്‍ നിറയെ പണവുമായാണ് എന്ന് കഴിഞ്ഞ ദിവസം കാബൂളിലെ റഷ്യന്‍ എംബസ്സി ആരോപിച്ചിരുന്നു. ഹെലികോപ്റ്ററില്‍ സ്ഥലം തികയാത്തതു കാരണം കുറച്ച് പണം അഷ്‌റഫ് ഗനിക്ക് കാബൂളില്‍ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു എന്നും റഷ്യന്‍ എംബസ്സി വ്യക്തമാക്കിയിരുന്നു.

എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

kabul

നാല് കാറുകള്‍ നിറയെ പണവുമായാണ് അവര്‍ പോയത്. പണത്തിന്റെ വലിയൊരു ഭാഗം ഹെലികോപ്റ്ററിന് അകത്തും നിറയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലം തികയാത്തത് കാരണം അത് ഉപേക്ഷിച്ച് അവര്‍ക്ക് പോകേണ്ടതായി വന്നു എന്നാണ് കാബൂളിലെ റഷ്യന്‍ എംബസ്സിയിലെ വക്താവായ നികിത ഇഷ്‌ചെന്‍കോ വെളിപ്പെടുത്തിയത്. കാബൂള്‍ തകര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ അഷ്‌റഫ് ഗനി 169 മില്യണ്‍ യുഎസ് ഡോളര്‍ ബാഗുകളില്‍ നിറച്ച് രക്ഷപ്പെട്ടു എന്നാണ് തജാക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന്‍ അംബാസിഡര്‍ പറഞ്ഞതായി ബിബിസിയിലെ മാധ്യമപ്രവര്‍ത്തകനായ ഖയൂന്‍ ഖാമൂഷ് വ്യക്തമാക്കുന്നത്.

ഞായറാഴ്ച താലിബാന്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഗനി രാജ്യം വിട്ടത്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തേയും ജനതയേയും വിട്ട് ഓടി രക്ഷപ്പെട്ട ഭീരു എന്നുളള വിമര്‍ശനം ഗനിക്ക് നേരെ ഉയരുന്നുണ്ട്. അതേസമയം രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് താന്‍ രാജ്യം വിട്ടത് എന്നാണ് അഷ്‌റഫ് ഗനി വ്യക്തമാക്കുന്നത്. രാജ്യം വിട്ടതിന് ശേഷം ആദ്യമായാണ് അഷ്‌റഫ് ഗനി പ്രതികരിക്കുന്നത്. ഒരു വീഡിയോ സന്ദേശത്തിലാണ് അഷ്‌റഫ് ഗനിയുടെ ആദ്യ പ്രതികരണം.

താന്‍ യുഎഇയിലാണുളളതെന്ന് അഷ്‌റഫ് ഗനി വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഫേസ്ബുക്കിലാണ് ഗനിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാബൂളില്‍ തന്നെ തുടരാന്‍ താന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ വലിയ അക്രമത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് അഷ്‌റഫ് ഗനി പറയുന്നു. താലിബാന് എതിരെ പൊരുതിയതിന് അഫ്ഗാന്‍ സൈന്യത്തിന് അഷ്‌റഫ് ഗനി നന്ദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും നാറ്റോ തലവന്‍ ജെന്‍ സ്‌റ്റോളന്‍ബെര്‍ഗും നടത്തിയ പ്രതികരണങ്ങള്‍ക്കും അഷ്‌റഫ് ഗനി മറുപടി നല്‍കി. കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാത്ത ആളുകള്‍ തന്നെ വിലയിരുത്തേണ്ടതില്ല എന്നാണ് ഗനിയുടെ പ്രതികരണം. അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് ഫലം കണ്ടില്ലെന്നും അത് തങ്ങളുടെ പരാജയം ആണെന്നും അഷ്‌റഫ് ഗനി പ്രതികരിച്ചു. അഫ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയിരിക്കുന്നതായി യുഎഇ സ്ഥിരീകരിച്ചിട്ടുണ്ട്. മാനുഷിക പരിഗണന വെച്ചാണ് അഷ്‌റഫ് ഗനിക്ക് അഭയം നല്‍കാനുളള തീരുമാനം എന്നാണ് യുഎഇ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+