അഫ്ഗാനിസ്ഥാന്‍: സര്‍ക്കാര്‍ രൂപീകരണം ഈമാസം 30 ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഈമാസം 31 ന് ശേഷമേ പുതിയ സര്‍ക്കാര്‍ സംബന്ധിച്ച പ്രഖ്യാപനം താലിബാന്‍ നടത്തൂ എന്ന് റിപ്പോര്‍ട്ട്. യുഎസ് സേനാ പിന്മാറ്റം പൂര്‍ത്തിയാകും മുന്‍പ് ഒരു ഭരണ നടപടിയും പാടില്ലെന്ന് യുഎസുമായി കരാറുള്ളതിനാലാണ് സര്‍ക്കാര്‍ രൂപീകരണം വൈകുന്നതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിസായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് അഫ്ഗാന്‍ ഉന്നത് ഉദ്യോഗസ്ഥന്‍ താലിബാനുമായി ചര്‍ച്ച നടത്തിയതായും സോഴ്സുകളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍ കാബൂള്‍ കീഴടക്കിയതിനെ തുടർന്ന് ഓഗസ്റ്റ് 15 -ന് പ്രസിഡിന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ട് പോയതിനുശേഷം അഫ്ഗാന്‍ വലിയ അരാജ്വകത്തത്തിലൂടെയാണ് കടന്നു പോവുന്ന. താലിബാന് മുന്നില്‍ പ്രതിരോധം തീര്‍ക്കുമെന്നും ജനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുമെന്നും വാഗ്ദാനം ചെയ്തതിന് ശേഷമായിരുന്നു പ്രസിഡന്‍റിന്‍റെ നാടുവിടല്‍.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
അന്നുമുതൽ, രാജ്യം താലിബാന്‍റെ അധികാരത്തിലാണെങ്കിലും ഔദ്യോഗികമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മുൻ അഫ്ഗാനിസ്ഥാൻ മന്ത്രി അലി അഹ്മദ് ജലാലിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക സജ്ജീകരണം ഉണ്ടാകുമെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ താലിബാൻ തന്നെ രാജ്യം പൂർണ്ണമായി പിടിച്ചെടുക്കാൻ പോകുന്നുവെന്നും അവര്‍ക്ക് കീഴിലായിരിക്കും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നുമാണ് റിപ്പോര്‍ട്ടുകള‍് വ്യക്തമാക്കുന്നത്.
അതിനിടെ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് ആഗസ്റ്റ് 15 -ന് കാബൂൾ വിട്ട് പഞ്ച്ഷീർ താഴ്വരയിൽ എത്തി രാജ്യത്തിന്റെ താൽക്കാലിക പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് താലിബാന്‍ അംഗീകരിച്ചിട്ടില്ല. അതേസമയം നിലവിൽ, രാജ്യത്ത് ഒരു സർക്കാർ ഇല്ലെങ്കിലും വിദേശ രാജ്യങ്ങള്‍ അവരുടെ ആളുകളെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കുന്നത് തുടരുകയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ട് സൈനിക വിമാനങ്ങളിൽ ഇന്ത്യ 200 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. അംബാസഡർ, നയതന്ത്രജ്ഞ ഉദ്യോഗസ്ഥരും സാധാരണ പൗരന്‍മാരും ഈ സംഘത്തില്‍ ഉൾപ്പെടുന്നു.












Click it and Unblock the Notifications