ഭീകരര്‍ക്ക് സുരക്ഷിത താവളമാകാന്‍ അഫ്ഗാനെ അനുവദിക്കില്ല; താലിബാനെതിരെ ബ്രിക്‌സ് ഉച്ചകോടി
ദില്ലി: ഭീകര സംഘടനയായ താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ബ്രിക്‌സ് ഉച്ചകോടി. ഭീകരര്‍ക്ക് സുക്ഷിത താവളമാകാന്‍ അഫ്ഗാനിസ്ഥാനെ അനുവദിക്കില്ലെന്ന് ബ്രിക്‌സ് ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
താലിബാന്റെ വളര്‍ച്ചയില്‍ ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രിസഡന്റ് സിറില്‍ റാമോസ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോണ്‍സാരോ എന്നിവര്‍ പങ്കെടുത്തു.

അഫ്ഗാന്‍ മണ്ണ് ഭീകര പ്രവര്‍ത്തനത്തിനുള്ള താവളമായി ഉപയോഗിക്കരുതെന്ന് മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഭീകരതയുടെ കേന്ദ്രമാകരുതെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അഫ്ഗാന്‍ പ്രദേശം ഭീകരസങ്കേതമായി ഉപയോഗിക്കാനും മറ്റ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്താനുമുള്ള തീവ്രവാദ സംഘടനകളുടെ ശ്രമങ്ങള്‍ തടയുന്നതുള്‍പ്പെടെയുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് മുന്‍ഗണന നല്‍കണമെന്ന് (ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ അടിവരയിട്ട് ആവശ്യപ്പെട്ടു.
ദില്ലി പ്രഖ്യാപനം എന്ന പേരില്‍ അംഗീകരിച്ച സംയുക്ത നിലപാടിലാണ് അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിര്‍ദ്ദേശം ബ്രിക്‌സ് രാജ്യങ്ങള്‍ മുന്നോട്ടു വച്ചത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണെന്നും ... തീവ്രവാദികളുടെ അതിര്‍ത്തി കടന്നുള്ള നീക്കവും തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന ശൃംഖലകളും തകര്‍ക്കണമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
ഉച്ചകോടിക്കിടെ ഈ വിഷയത്തില്‍ വളരെ ശക്തമായ അഭിപ്രായങ്ങള്‍ വന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനില്‍ നിന്നാണ്, അസ്ഥിരമായ അഫ്ഗാനിസ്ഥാന്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ഭീഷണികളെക്കുറിച്ച് സംസാരിച്ചു. അഫ്ഗാനിസ്ഥാന്‍ 'അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയായി, മയക്കുമരുന്ന് കടത്തിന്റെയും ഭീകരതയുടെയും ഉറവിടമായി' മാറരുത്. പൗരന്മാര്‍ക്ക്, 'അവരുടെ സംസ്ഥാനം എങ്ങനെയായിരിക്കുമെന്ന് നിര്‍വചിക്കാനുള്ള അവകാശങ്ങള്‍ വിനിയോഗിക്കാന്‍ അര്‍ഹരാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയും സഖ്യകക്ഷികളും പിന്‍വാങ്ങിയത് രാജ്യത്തെ പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് അദ്ദേഹം പറയുന്നു.
Recommended Video
അതേസമയം, അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയ താലിബാനുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഇന്ത്യ. പാകിസ്താനിലെ ഭീകരസംഘടനാ നേതാക്കള്‍ ഭരണത്തില്‍ ഇടംപിടിച്ചതാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ യോജിച്ച് നീങ്ങാനാണ് ഇന്ത്യയും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ഹഖാനി നെറ്റ്വര്‍ക്കിനെ കുറിച്ചാണ് ഇന്ത്യക്ക് ആശങ്കയുള്ളത്. ഇവര്‍ സര്‍ക്കാരിന്റെ ഭാഗമായതിലുള്ള അതൃപ്തി ഇന്ത്യ റഷ്യയെയും അമേരിക്കയെയും അറിയിച്ചിരിക്കുകയാണ. അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യക്ക് ഭീഷണിയായിട്ടാണ് കരുതുന്നത്. എന്നാല്‍ തല്‍ക്കാലം അന്താരാഷ്ട്ര തലത്തില്‍ യോജിച്ച് നീങ്ങാമെന്നാണ് ഇന്ത്യ അറിയിച്ചത്.












Click it and Unblock the Notifications