ഏറ്റവും പ്രായം ചെന്ന പെന്‍ഗ്വിന് കാന്‍സര്‍ ബാധിച്ചു
പ്രിറ്റോറിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പെന്‍ഗ്വിന് കാന്‍സര്‍ രോഗം ബാധിച്ചു. പാവം പെന്‍ഗ്വിന്‍ മരണത്തോട് മല്ലിടുകയാണ്. മുഖത്താണ് പെന്‍ഗ്വിനിനു കാന്‍സര്‍ ബാധിച്ചത്. പെന്‍ഗ്വിനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാനുള്ള കഠിന ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. മുഖത്തെ ത്വക്ക് കാന്‍സര്‍ നീക്കം ചെയ്യാന്‍ തെറാപ്പി ചികിത്സയ്ക്ക് വിധേയമാക്കി എന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും പ്രായംചെന്ന ആഫ്രിക്കന്‍ പെന്‍ഗ്വിന് രണ്ടു വര്‍ഷം കൂടി അതിന്റെ ജീവന്‍ നീട്ടാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് തെറാപ്പി ചികിത്സ നടത്താന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി അധ്യാപകന്‍ പെന്‍ഗ്വിന് റേഡിയേഷന്‍ ചികിത്സ നടത്തി. 4,500 ഡോളര്‍ മുടക്കിയാണ് ചികിത്സ നടത്തിയത്.

40 വര്‍ഷം പഴക്കമുള്ള ടെസ്സ് എന്ന പെന്‍ഗ്വിനെ ആണ് ചികിത്സയ്ക്ക് വിധേയമാക്കിയത്. വലതു കണ്ണ് വികസിപ്പിച്ചു ത്വക്കില്‍ കാന്‍സര്‍ ഉള്ള തെറാപ്പി കഴിഞ്ഞ മാസം വിജയകരം ആയി ചെയിതിരുന്നു എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പ്യൂബ്ലോ മൃഗശാലയില്‍ 40 വര്‍ഷം പഴക്കമുള്ള ലോകത്തെ ഏറ്റവും പഴയ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍ ആണ് ടെസ്സ്.
സാധാരണ പെന്‍ഗ്വിന്‍ ജീവിച്ചിരിക്കുക 20 വര്‍ഷം ആണ്. എന്നാല്‍ ടെസ്സ് 40 വര്‍ഷമായി പ്യൂബ്ലോ മൃഗശാലയില്‍ ഉണ്ടെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. പറക്കാന്‍ ശേഷിയില്ലാത്ത ഇവ തണുപ്പുള്ള പ്രദേശങ്ങളിലാണ് പൊതുവേ കാണപ്പെടുന്നത്. മത്സ്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം.












Click it and Unblock the Notifications