Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് പിന്നാലെ പാക്സിതാനും; റഷ്യ കുതിക്കുന്നു, തിരിച്ചടി സൗദി അറേബ്യക്കും ഇറാഖിനും

ആഗോള വിപണിയില്‍ റഷ്യയുടെ എണ്ണ കയറ്റുമതി വലിയ തോതില്‍ വർധിച്ചതായി റിപ്പോർട്ട്. ഒക്‌ടോബർ 22 വരെയുള്ള ആഴ്‌ചയിൽ റഷ്യൻ തുറമുഖങ്ങളിൽ നിന്ന് പ്രതിദിനം 3.53 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ കയറ്റി അയച്ചിട്ടുണ്ടെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ നിന്ന് പ്രതിദിനം 20,000 ബാരലിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വർധനവ് അസ്ഥിരമായ നാലാഴ്ചത്തെ ശരാശരിയെ പ്രതിദിനം 3.5 ദശലക്ഷം ബാരലായി ഉയർത്തി. ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ബാൾട്ടിക്, പസഫിക് എന്നിവിടങ്ങളിൽ നിന്നുള്ള
ഉത്പാദന വർധനവിനെ തുടർന്നാണ് ഈ നേട്ടം. കരിങ്കടലിൽ നിന്നുള്ള കയറ്റുമതിയിലെ ഇടിവ് നികത്തുന്നതിനേക്കാൾ കൂടുതലാണിതെന്നും റിപ്പോർട്ട് പറയുന്നു.

മെയ്-ജൂൺ ശരാശരിയേക്കാൾ ഒരു ദിവസം 300,000 ബാരൽ എന്ന തോതിൽ കയറ്റുമതി നിയന്ത്രണങ്ങൾ വർഷാവസാനം വരെ റഷ്യ നീട്ടുമെന്ന് ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് ഓഗസ്റ്റ് ആദ്യം പറഞ്ഞിരുന്നു. തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി ഇപ്പോൾ പ്രതിദിനം ഏകദേശം 3.28 ദശലക്ഷം ബാരൽ എന്ന നിരക്കിലാണെന്നാണ് ബ്ലൂംബെർഗ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.

oil-trade

റഷ്യയുടെ ഏഷ്യൻ ഉപഭോക്താക്കൾക്കുള്ള ഷിപ്പ്‌മെന്റുകളും ഉയർന്ന നിലയില്‍ തന്നെ തുടരുകയാണ്. . ഒക്‌ടോബർ 22 വരെയുള്ള നാലാഴ്‌ചയ്‌ക്കുള്ളിൽ കയറ്റുമതി പ്രതിദിനം 3.06 ദശലക്ഷം ബാരലായി ഉയർന്നു. ഒക്‌ടോബർ 15 വരെയുള്ള കാലയളവിൽ ഇത് പ്രതിദിനം 2.95 ദശലക്ഷം ബാരലായിരുന്നു. അതേസമയം മെയ് മാസത്തിലുണ്ടായ 3.6 ദശലക്ഷം ബാരൽ എന്ന ഏറ്റവും ഉയർന്ന നിരക്കിൽ വളരെ താഴെയാണ് നിലവിലെ കയറ്റുമതി.

ഇന്ത്യയിലേക്കുള്ള ഒഴുക്ക് ഈ വർഷം തുടക്കം രേഖപ്പെടുത്തിയതിന് സമാനമായ രീതിയിൽ തന്നെ താഴ്ന്ന നിലയിലാണ്. റഷ്യയില്‍ നിന്നും പുറപ്പെടുന്ന കപ്പലുകള്‍ ഇന്ത്യക്ക് പുറമെ ചൈനയിലേക്കും വലിയ തോതില്‍ പോകുന്നുണ്ട്. പ്രാരംഭ ലക്ഷ്യസ്ഥാനമില്ലാത്ത കപ്പലുകളിലെ എല്ലാ ചരക്കുകളും ഇന്ത്യയിലേക്ക് എത്തുകയാണെങ്കില്‍ രാജ്യത്തേക്കുള്ള കയറ്റുമതി പ്രതിദിനം ഏകദേശം 285,000 ബാരലുകളായിരിക്കും. അല്ലെങ്കിൽ മെയ് മാസത്തിലെ ഉയർന്ന നിരക്കിൽ നിന്ന് 14% കുറയും.

ഇതിനിടയില്‍ തന്നെയാണ് ക്രൂഡ് ഒയില്‍ ഇറക്കുമതിക്ക് ചൈനീസ് യുവാനിൽ പണം നൽകാനുള്ള റഷ്യൻ എണ്ണ വിതരണക്കാരുടെ സമ്മർദ്ദം ഇന്ത്യ നിരസിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ റിഫൈനറി ലിമിറ്റഡും റഷ്യയുമായി ഒരു ദീർഘകാല വിതരണ കരാറിൽ ഒപ്പുവച്ചിച്ചുണ്ട്. അതിലൂടെ അവർക്ക് പ്രതിമാസം 75,000 ടൺ ക്രൂഡ് ഓയിൽ ലഭിക്കും, ഇത് പ്രതിദിനം 18,000 ബാരലിന് തുല്യമാണ്. ഡിസംബറിൽ ആദ്യ കാർഗോ എത്തും.

ഇന്ത്യയെപ്പോലെ പാകിസ്താനും കിഴിവ് നിരക്കിലായിരിക്കും റഷ്യ എണ്ണ നല്‍കും. പരമ്പരാഗതമായി ഇറാഖും സൌദിയും യുഎഇയും അടങ്ങുന്ന അറബ് രാജ്യങ്ങളില്‍ നിന്നാണ് പാകിസ്താന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ സമീപകാലത്ത് രാജ്യത്തുണ്ടായ വിലക്കയറ്റം പിടിച്ച് നിർത്താന്‍ റഷ്യയില്‍ നിന്നും വിലക്കിഴിവില്‍ എണ്ണ ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നാണ് പാകിസ്താന്‍ ആലോചിക്കുന്നത്.

പാകിസ്താനും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതോടെ അറബ് രാഷ്ട്രങ്ങളുടെ പങ്കില്‍ വലിയ ഇടിവ് രേഖപ്പെടുത്തും. യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിലിന് ഇളവുകള്‍ പ്രഖ്യാപിച്ചത് റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി വർധനവിന് കാരണമായിട്ടുണ്ട്. 38 ശതമാനമായിട്ടാണ് ഇറക്കുമതി വർധിച്ചിരിക്കുന്നത്. ഓഗസ്റ്റിലെ ഇടിവിനുശേഷം, സ്‌പോട്ട് മാർക്കറ്റിൽ ഭൂരിഭാഗം വാങ്ങലുകളും നടക്കുന്നതിനാൽ, സർക്കാർ നടത്തുന്ന റിഫൈനറുകൾ ഇറക്കുമതിയിൽ വലിയ തോതില്‍ വർധനവ് നടത്തുകയായിരുന്നു.

ബാരലിന് 60 ഡോളറിനേക്കാൾ ഉയർന്ന നിരക്കിൽ ഈടാക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ ലാഭകരമായതോതില്‍ വാങ്ങാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചതോടെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിൽ റഷ്യൻ എണ്ണയുടെ വിഹിതം ഓഗസ്റ്റിലെ 33% ൽ നിന്ന് സെപ്റ്റംബറിൽ 38% ആയി ഉയരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+