കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കടലില്‍ പടക്കപ്പലുകള്‍!! വട്ടമിട്ട് ഹെലികോപ്റ്റര്‍... യുഎസ് ദൂതന്‍ വരുന്നു, സൗദിയില്‍ ചര്‍ച്ച

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് മേഖലയില്‍ നിന്ന് ചില വേറിട്ട വാര്‍ത്തകള്‍. ഇറാനുമായി സഹകരിക്കാന്‍ തയ്യാറെടുക്കുന്ന യുഎഇ ചര്‍ച്ചകള്‍ നടക്കുന്ന കാര്യം സ്ഥിരീകരിച്ചു. ഖത്തറിനെതിരായ ഉപരോധം എടുത്തുകളഞ്ഞ ശേഷം ഇറാന്‍ മാത്രമാണ് മേഖലയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന രാജ്യം. സൗദിയുടെ സഖ്യ രാജ്യങ്ങള്‍ക്ക് ഭീഷണിയായി ഇറാനും അവരെ പിന്തുണയ്ക്കുന്നവരും നീക്കങ്ങള്‍ നടത്തുന്നു എന്ന ആരോപണം ശക്തമാണ്.

അതിനിടെയാണ് അമേരിക്കന്‍ ദൂതന്‍ സൗദിയും ബഹ്‌റൈനും സന്ദര്‍ശിക്കാനെത്തുന്നത്. ഇതിനെല്ലാം പുറമെ, ആദ്യമായി ചെങ്കടലില്‍ ഇസ്രായേല്‍ സൈന്യവുമായി ചേര്‍ന്ന് ഗള്‍ഫ് സൈനികര്‍ നാവിക അഭ്യാസം നടത്തി എന്നതാണ് ശ്രദ്ധേയം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉത്തര്‍ പ്രദേശില്‍ അമിത് ഷാ മാജിക്; ബിജെപിക്ക് ഇരട്ടിമധുരം!! അഖിലേഷിന് അപ്രതീക്ഷിത തിരിച്ചടിഉത്തര്‍ പ്രദേശില്‍ അമിത് ഷാ മാജിക്; ബിജെപിക്ക് ഇരട്ടിമധുരം!! അഖിലേഷിന് അപ്രതീക്ഷിത തിരിച്ചടി

1

മൂന്ന് വര്‍ഷം മുമ്പ് ചിന്തിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു ഈ നാവികസേനാ അഭ്യാസം. ഗള്‍ഫ് സഖ്യരാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ചെങ്കടലില്‍ ഇസ്രായേല്‍ സൈന്യം കരുത്തുകാട്ടി. അമേരിക്ക നിയന്ത്രിച്ച സൈനികാഭ്യാസത്തില്‍ ഇസ്രായേലിന്റെ അത്യാധുനിക യുദ്ധക്കപ്പലും ഭാഗമായി. യുദ്ധമേഖലയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, കടല്‍ കൊള്ളക്കാരെ നേരിടേണ്ടി രീതി എന്നിവയെല്ലാം സൈനികര്‍ പരസ്പരം പങ്കുവച്ചു.

2

കഴിഞ്ഞ ബുധനാഴ്ചയാണ് ചെങ്കടലില്‍ നാവിക സേനാ അഭ്യാസം ആരംഭിച്ചത്. അഞ്ച് ദിവസം നീണ്ട സൈനിക അഭ്യാസത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഇസ്രായേല്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ പടക്കപ്പലുകളും മറ്റു അത്യാധുനിക സേനാ സംവിധാനങ്ങളും യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഭാഗമായി. ഇതിലേക്ക് നയിച്ചത് 2020ലെ അബ്രഹാം അക്കോര്‍ഡ് ആണ്.

3

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അബ്രഹാം അക്കോര്‍ഡ് എന്ന കരാര്‍ യുഎഇയും ഇസ്രായേലും അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും സഹകരിച്ച് നീങ്ങാന്‍ തീരുമാനിച്ചു. വ്യാപാരം, നയതന്ത്രം, സുരക്ഷ എന്നീ കാര്യങ്ങളിലെല്ലാം ഇസ്രായേലും യുഎഇയും ഇപ്പോള്‍ സഹകരിക്കുന്നുണ്ട്.

യുഎഇ അടിമുടി മാറുന്നു; ഒരു സമയം ഒന്നിലധികം ജോലികള്‍... പ്രവാസികള്‍ക്ക് സന്തോഷം, പുതിയ വിവരങ്ങള്‍യുഎഇ അടിമുടി മാറുന്നു; ഒരു സമയം ഒന്നിലധികം ജോലികള്‍... പ്രവാസികള്‍ക്ക് സന്തോഷം, പുതിയ വിവരങ്ങള്‍

4

പലസ്തീന്‍ മണ്ണ് പിടിച്ചടക്കി ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടതില്‍ കടുത്ത അമര്‍ഷമായിരുന്നു മുസ്ലിം രാജ്യങ്ങള്‍ക്ക്. അവര്‍ ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയായിരുന്നു ഇതുവരെ. ഈജിപ്തും ജോര്‍ദാനും മാത്രമാണ് ഇസ്രായേലുമായി സഹകരിച്ചിരുന്ന മുസ്ലിം രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ യുഎഇ സഹകരണ കരാറില്‍ ഒപ്പുവച്ചു. തൊട്ടുപിന്നാലെ ബഹ്‌റൈനും സുഡാനും സഖ്യമുണ്ടാക്കി.

5

മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് യുഎഇയുടെ പുതിയ നയം. ഇതിന്റെ ഭാഗമാണ് ഇസ്രായേലുമായി സഹകരണ കരാര്‍ ഒപ്പുവച്ചത്. ഇറാനുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ യുഎഇ ശ്രമിച്ചുവരികയാണ്. വളരെ പെട്ടെന്ന് അത് സാധ്യമാകില്ലെങ്കിലും ശ്രമം നടന്നുവരികയാണെന്ന് യുഎഇയിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ ഖത്തര്‍ ഒരുക്കമാണ്.

ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍

6

ഇറാനുമായി സൗദി അറേബ്യയും ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നുണ്ട്. എന്നാല്‍ ജിസിസി രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ക്ക് പിന്നില്‍ ഇറാനാണ് എന്ന് സൗദി സഖ്യം കരുതുന്നു. യമനിലെ ഹൂത്തി വിമര്‍ക്ക് പിന്നില്‍ ഇറാനാണ് എന്ന് സൗദി പല തവണ ആരോപിച്ചിരുന്നു. ഗള്‍ഫ് ജലമേഖലയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും ഇറാന്റെ കരം അവര്‍ സംശയിക്കുന്നു. ഇറാന്‍ ഇതെല്ലാം നിഷേധിക്കുന്നു എന്നത് മറ്റൊരു കാര്യം.

7

അതിനിടെയാണ് അമേരിക്കന്‍ ദൂതന്‍ ഗള്‍ഫിലേക്ക് വരുന്നത്. യമനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി ടിം ലെന്‍ഡര്‍കിങ് ആണ് സൗദിയും ബഹ്‌റൈനും സന്ദര്‍ശിക്കുന്നത്. ഇറാനെതിരായ നീക്കങ്ങളും ചര്‍ച്ചയാകുമെന്നാണ് വിവരം. യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎന്നിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് യുഎസ് പ്രതിനിധി ഗള്‍ഫിലേക്ക് വരുന്നത്. യുഎസ് ഉദ്യോഗസ്ഥരെ ഹൂത്തികള്‍ തടഞ്ഞുവച്ചിട്ടുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു. അവരെ തടഞ്ഞിട്ടില്ലെന്നും അമേരിക്ക അവരെ ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും ഹൂത്തി നേതാവ് മുഹമ്മദ് അലി അല്‍ ഹൂത്തി പറഞ്ഞു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
After Join Naval Exercise Including Israel Army in Red Sea US Diplomate Coming To Saudi and Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X