കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍

Google Oneindia Malayalam News

ഇസ്ലമാബാദ്: പാകിസ്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2000ത്തിലധികം പട്ടാളക്കാരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അയച്ചുവെന്നായിരുന്നു കഴിഞ്ഞദിവസത്തെ വാര്‍ത്ത. രഹസ്യ വിവരങ്ങള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരുന്നത്. തൊട്ടുപിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയിലെത്തി. നിയന്ത്രണരേഖയില്‍ അദ്ദേഹവും പ്രമുഖ മന്ത്രിമാരും സൈനിക മേധാവിയും എത്തുകയും സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീര്‍ വിഷയത്തെ ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചതും പ്രധാനമന്ത്രി നിയന്ത്രണരേഖയില്‍ എത്തിയിരിക്കുന്നതും. ഇന്ത്യയുമായുള്ള യുദ്ധം ഒക്ടോബറിലോ നവംബറിലോ നടക്കുമെന്നാണ് കഴിഞ്ഞാഴ്ച പാകിസ്താന്‍ റെയില്‍വെ മന്ത്രി പറഞ്ഞത്. വിശദാംസങ്ങള്‍ ഇങ്ങനെ....

ഇമ്രാന്‍ ഖാന്റെ വരവ്

ഇമ്രാന്‍ ഖാന്റെ വരവ്

പാകിസ്താന്റെ പ്രതിരോധ-രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ വരവ്. എന്നാല്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പാകിസ്താന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം സംശയത്തോടെയാണ് കാണുന്നത്.

കൂടെ പ്രമുഖരും

കൂടെ പ്രമുഖരും

പാകിസ്താന്‍ സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ, പ്രതിരോധ മന്ത്രി പര്‍വേസ് ഖട്ടക്, വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, കശ്മീര്‍ കാര്യങ്ങള്‍ക്കുള്ള സമിതിയുടെ ചെയര്‍മാന്‍ സയ്യിദ് ഫഖാര്‍ ഇമാം എന്നിവരാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനൊപ്പം ഉണ്ടായിരുന്നത്. അതിര്‍ത്തിയിലെ സാഹചര്യം നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
കശ്മീരിനെ ലോകം അവഗണിച്ചാല്‍ രണ്ട് ആണവ രാജ്യങ്ങള്‍ നേര്‍ക്കുനേര്‍
പാകിസ്താന്‍ തിരിച്ചടിക്കും

പാകിസ്താന്‍ തിരിച്ചടിക്കും

ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ ഖാന്‍ പറഞ്ഞതായി പാക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തിയിലെ സൈനികരുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെയും അദ്ദേഹം കണ്ടു.

കശ്മീര്‍ ഐക്യദാര്‍ഢ്യ മണിക്കൂര്‍

കശ്മീര്‍ ഐക്യദാര്‍ഢ്യ മണിക്കൂര്‍

എല്ലാ വെള്ളിയാഴ്ചയും കശ്മീര്‍ ഐക്യദാര്‍ഢ്യ മണിക്കൂര്‍ ആചരിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്‍ ഈ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നലെ ഐക്യദാര്‍ഢ്യ ചടങ്ങില്‍ പങ്കെടുത്തവര്‍ കുറവായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ സൈനികര്‍

കൂടുതല്‍ സൈനികര്‍

സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതലായി പാകിസ്താന്‍ വിന്യസിക്കുന്നുവെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായി 2000ത്തിലധികം പാകിസ്താന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഒരു ബ്രിഗേഡിന് സമാനമായ സൈനിക സംഘത്തെയാണ് പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പുതിയതായി അയച്ചത്.

30 കിലോമീറ്റര്‍ അകലെ

30 കിലോമീറ്റര്‍ അകലെ

ബാഗിലെയും കോട്‌ലിയിലെയും സൈനികരെയാണ് പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അയച്ചത്. പാക് അധിനിവേശ കശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയിലാണ് പുതിയ സൈനിക സംഘത്തെ വിന്യസിക്കുക. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ആയിരിക്കും പാക് സൈന്യം തമ്പടിക്കുക എന്നാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ച വിവരം.

ആക്രമണം പതിവായി

ആക്രമണം പതിവായി

ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത്. ഇതിന് ശേഷം പാകിസ്താന്‍ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു. 100 സ്‌പെഷ്യല്‍ ഗ്രൂപ്പ് അംഗങ്ങളെ നിയന്ത്രണരേഖയില്‍ വിന്യസിച്ചത് രണ്ട ആഴ്ച മുമ്പാണ്. സ്‌പെഷ്യല്‍ ഗ്രൂപ്പ് അംഗങ്ങളെ നിയോഗിച്ച ശേഷം ഇന്ത്യന്‍ കാവല്‍പുരകള്‍ക്ക് നേരെ ആക്രമണം പതിവാണ്.

വീടിന് തറ കുഴിച്ചപ്പോള്‍ സ്വര്‍ണ കൂമ്പാരം; കണ്ണ് തള്ളി യുവാവ്, സന്തോഷം കൂടുതല്‍ നേരം നിന്നില്ല

ചന്ദ്രയാന്റെ ഉപദേഷ്ടാവ് പൗരത്വ പട്ടികയില്‍ ഇല്ല; അതിന് കാരണവുമുണ്ട്, കുടുംബത്തിന്റെ വിശദീകരണം

English summary
After Pakistan troops, Imran Khan, Bajwa visit LoC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X