ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ; ഇസ്രായേയിലെ മലയാളികൾ പറയുന്നത് ഇങ്ങനെ..
ടെൽ അവീവ്: ഇസ്രായേൽ - പലസ്തീൻ സംഘർഷം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ചയാണ് ആക്രമണം ആരംഭിച്ചത്. ഇസ്രായേലിൽ ഉള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. അതേസമയം. ഇന്ത്യ- ഇസ്രായേൽ വിമാനം റദ്ദാക്കിയിരിക്കുകയാണ് എയർ ഇന്ത്യ.
പ്രമുഖ വിമാനക്കമ്പനികൾ ഇസ്രായേലിലേക്കും പുറത്തേക്കും യാത്ര നിയന്ത്രിക്കുന്നുണ്ട്. ഒക്‌ടോബർ ഏഴിന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനവും ഇസ്രായേലിൽ നിന്നുള്ള മടക്കയാത്രയും എയർ ഇന്ത്യ റദ്ദാക്കി.

"ഞങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും താൽപ്പര്യങ്ങളും സുരക്ഷയും കണക്കിലെടുത്ത് 2023 ഒക്ടോബർ 07 ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റും ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക വിമാനം AI140 റദ്ദാക്കി. യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് എല്ലാ പിന്തുണയും നൽകുന്നു. ' എയർ ഇന്ത്യ വക്താവ് പറഞ്ഞു.
അതേസമയം, ഇസ്രാലേയിൽ ഉള്ള മലയാളികളുടെ അവസ്ഥ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ സുരക്ഷിതരായിട്ടാണ് ഇരിക്കുന്നതെന്നാണ് ലിജി എന്ന മലയാളി ന്യൂസ് 18 മലയാളത്തോട് പറഞ്ഞിരിക്കുന്നത്. രാവിലെ എട്ട് എട്ടര മണിയോടെയാണ് ഇവരുടെ വീടിന് സമീപത്ത് ഷെല്ല് വീണതെന്നും വീടന്റെ ചില ഭാഗങ്ങൾ തകർന്നുപോയിട്ടുണ്ടെന്നും ഇപ്പോൾ സുരക്ഷിതരായി ഇരിക്കുന്നും ലിജി പറഞ്ഞു.
ഇടയ്ക്കിടെ സൈറൺ മുഴങ്ങുന്നുണ്ടെന്നും തങ്ങൾ പേടിച്ചാണ് ഇരിക്കുന്നതെന്നും അവർ പറഞ്ഞു. സൈറൺ മുഴങ്ങുമ്പോൾ പുറത്താണെങ്കിൽ ഉടൻ സേഫ് റൂമിലേക്ക് മാറാനാണ് സൈറൺ മുഴുക്കുന്നത്. കുറച്ച് നേരത്തേക്ക് വൈദ്യുതി പോയിരുന്നെന്നും ഇപ്പോൾ ഏകേദശം ശരിയായെന്നും ലിജി പറഞ്ഞു. പുറത്തേക്കൊന്നും ഇറങ്ങാതെ സേഫ് റൂമിൽ തന്നെ ഇരിക്കാണ് നിർദ്ദേശം ലഭിച്ചതെന്നും ലിജി പറഞ്ഞു.
അതേസമയം 20000 ത്തോളം ഇന്ത്യക്കാർ ഇസ്രായേലിൽ കഴിയുന്നു എന്നാണ് കരുതുന്നത്. പലരും ബങ്കറുകളിലേക്ക് താമസം മാറ്റിയതായണ് പഉരത്തുവരുന്ന വിവരം. സംഘർഷം കനക്കുന്നതിനിടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്ത് എത്തിയിരുന്നു.
ഇന്ത്യക്കാർ ജാഗ്രത പുലർത്തണം എന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷ ഷെൽട്ടറുകൾക്ക് സമീപം കഴിയണം എന്നും അറിയിച്ചു. എന്ത് ആവശ്യത്തിനും എംബസി ഒപ്പം ഉണ്ടാവുമെന്നും അറിയിച്ചു












Click it and Unblock the Notifications