Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കുഞ്ഞുങ്ങളടക്കം 22 പേര്‍ കൊല്ലപ്പെട്ടു, അവരറിയുന്നില്ല എന്തിനവര്‍ കൊല്ലപ്പെടുന്നെന്ന്!!

കിഴക്കന്‍ സിറിയയില്‍ വ്യോമാക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പത്ത് കുട്ടികളും ഇതില്‍പ്പെടും. ഐസിസിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിലായിരുന്നു ആക്രമണം.

ദമസ്‌കസ്: കിഴക്കന്‍ സിറിയയില്‍ വ്യോമാക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പത്ത് കുട്ടികളും ഇതില്‍പ്പെടും. ഐസിസിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിലായിരുന്നു ആക്രമണം. സിറിയയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടന്‍ കേന്ദ്രമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമണ്‍ റൈറ്റ്‌സ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

ആക്രമണം ആര് നടത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ദെയ്‌റുസ്സൗറിലെ ഹോജ്‌ന ഗ്രാമത്തില്‍ നിന്നുള്ള രണ്ട് കുടുംബത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശവും രജ്യത്തെ രണ്ടാമത് വലിയ പ്രവിശ്യയുമാണ് ദെയുറുസ്സൗര്‍.

പ്രദേശം ഐസിസ് നിയന്ത്രണത്തില്‍

എണ്ണ സമ്പന്നമായ ദെയ്‌റുസ്സൗര്‍ പ്രവിശ്യ ഏകദേശം പൂര്‍ണമായും ഐസിസിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ ആക്രമണവും ഇവിടെ പതിവാണ്. ദെയ്‌റുസ്സൗറിന്റെ തലസ്ഥാനം മാത്രമാണ് ഐസിസിന്റെ നിയന്ത്രണത്തിലല്ലാത്തത്. തലസ്ഥാനം സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദിന്റെ സൈനിക വലയത്തിലാണ്.

പിന്നില്‍ അമേരിക്കന്‍ സൈന്യം

സിറിയന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും ഐസിസിനെതിരേ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ സൈന്യമാവാം പുതിയ ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല. ഐസിസിന്റെ തലസ്ഥാനമായി കരുതുന്ന റഖക്ക് പുറമെ ദെയ്‌റുസ്സൗറും അലപ്പോയുമായിരുന്നു ഐസിസിന്റെ ശക്തികേന്ദ്രങ്ങള്‍. എന്നാല്‍ അലപ്പോയില്‍ നിന്നു ഐസിസിനെ ഇപ്പോള്‍ തുരത്തിയിട്ടുണ്ട്.

ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ആക്രമണം

അമേരിക്കന്‍ സൈന്യം, തുര്‍ക്കി, സിറിയന്‍ പ്രസിഡന്റിന്റെ സൈന്യം എന്നീ ശക്തികളാണ് ദെയ്‌റുസ്സൗറില്‍ ഐസിസിനെതിരായ ആക്രമണം നടത്തുന്നത്. അതുകൊണ്ട് തന്നെ ആരാണ് പുതിയ ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. അമേരിക്കയോ തുര്‍ക്കിയോ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

വെടിനിര്‍ത്താന്‍ ധാരണ

തുര്‍ക്കിയും റഷ്യയും സിറിയയില്‍ വെടിനിര്‍ത്താന്‍ ധാരണയിലെത്തിയെന്ന് റിപോര്‍ട്ടുണ്ട്. റഷ്യന്‍ അംബാസഡറെ തുര്‍ക്കി തലസ്ഥാനത്ത് വച്ച് വെടിവച്ച് കൊന്നതിനെ തുടര്‍ന്ന് ഇരുരജ്യങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു. സിറിയയിലെ റഷ്യന്‍ ഇടപെടലാണ് അംബാസഡറുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+