കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചരിത്രം; സൗദി രാജാവിന്റെ മന്ത്രിസഭയിലെ ആദ്യ വനിത ഡെപ്യൂട്ടി സെക്രട്ടറി ജനറലായി അല്‍ ഷിഹാന

Google Oneindia Malayalam News

സൗദി: സൗദി അറേബ്യയിലെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പദവി നല്‍കി സല്‍മാന്‍ രാജാവ്. രണ്ട് സ്ത്രീകളെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടുപേര്‍ക്കും മുതിര്‍ന്ന തസ്തികകളിലേക്കാണ് നിയമനം. ഇത്തവണ സൗദി രാജാവ് ഉള്‍പ്പെടുത്തിയത്. അല്‍ ഷിഹാന ബിന്‍ത് സാലിഹ് അല്‍ അസാസിനെ കിംഗ്ഡം കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സിന്റെ ആദ്യ വനിത ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചു, ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണ് ഇവര്‍. രാജകുമാരി ഹൈഫ ബിന്‍ത് മുഹമ്മദിനെ ടൂറിസം വൈസ് മന്ത്രിയായി നിയമിച്ചു.

അല്‍ ഷിഹാന അല്‍ അസാസ് മുമ്പ് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ഉന്നത അഭിഭാഷകയായിരുന്നു. സൗദി അറേബ്യയിലെ നീതിന്യായ മന്ത്രാലയത്തില്‍ നിന്ന് വക്കീല്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് നേടിയ അവര്‍ അഭിഭാഷകവൃത്തി ചെയ്യുന്ന ആദ്യത്തെ സൗദി വനിതകളില്‍ ഒരാളാണ്. സൗദി ഫോട്ടോഗ്രാഫറായ സാലിഹ് അല്‍-അസാസിന്റെ മൂത്ത മകളായി റിയാദിലാണ് ജനിച്ചത്.

saudi

ഹൈഫ രാജകുമാരി മുമ്പ് ടൂറിസം അസിസ്റ്റന്റ് മന്ത്രിയായിരുന്നു, കൂടാതെ ഖിദ്ദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ടൂറിസം ഡെവലപ്മെന്റ് ഫണ്ട് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന പദ്ധതികളുടെ ഭാഗമായ രാജ്യത്തിന്റെ ടൂറിസം തന്ത്രം നടപ്പിലാക്കുന്നതിന്റെ ചുമതല അവര്‍ക്കായിരുന്നു.

ഹൈലന്റ് പാര്‍ക്ക് വെടിവയ്പ്പ്; 22 വയസുകാരന്‍ പിടിയില്‍; കയ്യില്‍ ഹൈ പവേര്‍ഡ് റൈഫിള്‍ഹൈലന്റ് പാര്‍ക്ക് വെടിവയ്പ്പ്; 22 വയസുകാരന്‍ പിടിയില്‍; കയ്യില്‍ ഹൈ പവേര്‍ഡ് റൈഫിള്‍

നിയമനിര്‍മ്മാണം നടത്തുന്ന സര്‍ക്കാര്‍ കാബിനറ്റാണ് സൗദി അറേബ്യയിലെ മന്ത്രിമാരുടെ കൗണ്‍സില്‍. എല്ലാ നിയമനിര്‍മ്മാണങ്ങള്‍ക്കും അന്തിമ അംഗീകാരം നല്‍കുന്നത് പ്രധാനമന്ത്രി കൂടിയായ സല്‍മാന്‍ രാജാവാണ്, സൗദി രാജാവാ ണ് കൗണ്‍സിലിനെ നയിക്കുന്നത്. ആധുനിക സൗദി രാഷ്ട്രത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവാണ് 1953-ല്‍ കൗണ്‍സില്‍ സ്ഥാപിച്ചത്. എല്ലാ അംഗങ്ങളെയും നിയമിക്കുന്നത് രാജകീയ ഉത്തരവിലൂടെയാണ്.

2009ല്‍ നോറ ബിന്‍ത് അബ്ദുല്ല അല്‍-ഫയസ് രാജ്യത്തിന്റെ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചിരുന്നു. ഇവര്‍ സൗദി അറേബ്യയുടെ ആദ്യത്തെ വനിതാ മന്ത്രി ആയിരുന്നു. ഈ വര്‍ഷം ജൂണില്‍, സൗദി അരാംകോ മുന്‍ എക്‌സിക്യൂട്ടീവായ ഷീല അല്‍റോവൈലിയെ തങ്ങളുടെ സെന്‍ട്രല്‍ ബാങ്കിന്റെ ബോര്‍ഡില്‍ നിയമിച്ചിരുന്നു. സൗദി അറേബ്യയുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയര്‍വുമണ്‍ സാറാ അല്‍ സുഹൈമി, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിലെ കംപ്ലയന്‍സ് ആന്‍ഡ് ഗവേണന്‍സ് മേധാവി റാനിയ നാഷര്‍ എന്നിവരാണ് രാജ്യത്തിലെ നേതൃസ്ഥാനത്തുള്ള മറ്റ് വനിതകള്‍.

ഇത് തന്നെയാണ് ഞങ്ങള്‍ കാത്തിരുന്ന ചിത്രം; റോബിനൊപ്പം ദില്‍ഷ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുക എന്ന പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് വിവിധ മേഖലളകില്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി രാജ്യം ഒഴിവാക്കുന്നുണ്ട്. വനിതകള്‍ക്ക് ഡ്രൈവിങ് വിലക്ക് നീക്കുകയും പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
saudi king appointed Al Shehana as the First female Vice Secretary General of the Council of Ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X