കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലബാമ ഡെമോക്രാറ്റുകൾക്ക്; ട്രംപിനും കൂട്ടർക്കും കനത്ത തിരിച്ചടി, കുരുക്കിയത് ലൈംഗികാരോപണം

  • By Ankitha
Google Oneindia Malayalam News

വാഷിംഗ്ടൺ: സെനറ്റ് തെരെഞ്ഞടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. സെനറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമേക്രാറ്റിക് സ്ഥാനാർഥി ഡാഗ് ജോൻ വിജയിച്ചു. 25 വർഷത്തിനു ശേഷം ഇതാദ്യമായാണ് അലബാമയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി വിജയിക്കുന്നത്.

കഴിഞ്ഞ കുറെ കൊല്ലങ്ങളായി റിപ്പബ്ലിക്കിന്റെ കോട്ടയായിരുന്നു അലാബാമ. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് റോയ് മൂറുമായിയെ ശക്തമായ പോരാട്ടത്തിനെടുവിൽ തോൽപ്പിച്ച ശേഷമാണ് ഡഗ് വിജയ കൊടി പാറിച്ചത്. ഡാഗിന്റെ വിജയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടിയായിട്ടുണ്ട്. ഡാഗിന്റെ കടന്നുവരവോടെ സെനററിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം 49 ആയി ഉയർന്നിട്ടുണ്ട്.

trump

തിരഞ്ഞെടുപ്പ് വേളയിൽ റിപ്പബ്ലിക് സ്ഥാനാർഥി മൂറിനെതിരെ ലൈംഗികാരോപണം ഉയർന്നിരുന്നു. കൗമാരക്കാരികളോട് ലൈംഗിക താൽപര്യത്തോടെ പെരുമാറിയെന്നായിരുന്നു ഇയാൾക്കെതിരെ ഉയർന്നു വന്ന ആരോപണം. എന്നാൽ മൂറ്‍ ഇതിനെ നിഷേധിച്ചിട്ടുണ്ട്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിയായ ഡാഗിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അന്തസും യശസും ഉയർത്തിക്കാട്ടുന്ന പോരാട്ടമായിരുന്നു നടന്നതെന്ന് ഡാഗ് പ്രസംഗത്തിൽ വ്യക്തമാക്കി. യുഎസ് മുൻ പ്രോസിക്യൂട്ടറായിരുന്നു ഡാഗ് ജോൻ

English summary
Republican Roy Moore faced serious accusations of sexual misconduct in his bid to become Alabama’s next senator. But instead of bowing down and backing out, he stayed in the race and went on the attack ― just like Trump did in last year’s presidential race. He accused the media and the establishment of orchestrating a conspiracy against him, and cast the race as pitting good against evil, Christians versus everyone else.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X