കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലെപ്പോ അസദിന്റെ സൈന്യം പിടിച്ചെടുത്തു; അടങ്ങിയത് മറ്റ് വിമതര്‍ മാത്രം; ഐസിസിനെ തുരത്തുന്നില്ലേ

അലെപ്പോയിലെ സൈനിക നടപടികള്‍ നിര്‍ത്തിവച്ചതായി കാണിച്ച് സന്ദേശം ലഭിച്ചു

Google Oneindia Malayalam News

ഡമാസ്‌കസ്: വിമതരുമായുള്ള പോരാട്ടത്തിനൊടുവില്‍ സിറിയന്‍ വിമതരില്‍ നിന്ന് അലെപ്പോ സിറിയന്‍ സൈന്യം പിടിച്ചെടുത്തു. ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വൈറ്റലി ചുര്‍ക്കിയാണ് അലെപ്പോയുടെ നിയന്ത്രണം സിറിയ പിടിച്ചെടുത്തതായി ചൊവ്വാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചത്.

ആഴ്ചകള്‍ നീണ്ടുനിന്ന വെടിവെയ്പിനൊടുവിലാണ് അഞ്ച് വര്‍ഷത്തോളം നീണ്ടുന്ന ആഭ്യന്തര യുദ്ധത്തിനൊടുവില്‍ അലെപ്പോയില്‍ സമാധാന അന്തരീക്ഷം കൈവരുന്നത്. അലെപ്പോയിലെ സൈനിക നടപടികള്‍ നിര്‍ത്തിവച്ചതായി കാണിച്ചുകൊണ്ട് അടുത്ത മണിക്കൂറുകളില്‍ സന്ദേശം ലഭിച്ചുവെന്ന് ചുര്‍ക്കിന്‍ ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.

 സിറിയന്‍ ജനതയ്ക്ക് എന്ത് സംഭവിച്ചു

സിറിയന്‍ ജനതയ്ക്ക് എന്ത് സംഭവിച്ചു

സിറിയന്‍ നഗരമായ അലെപ്പോയിലെ സൈനിക നടപടികള്‍ അവസാനിച്ചെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല.

വെടിനിര്‍ത്തല്‍ കരാര്‍

വെടിനിര്‍ത്തല്‍ കരാര്‍

ഐസിസിനെക്കാള്‍ രാജ്യത്തിന് ഭീഷണിയുയര്‍ത്തിയിരുന്ന സിറിയന്‍ വിമതര്‍ താവളമാക്കിയിരുന്ന അലെപ്പോ പിടിച്ചെടുത്തതോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ശത്രുക്കളെ ഒഴിപ്പിയ്ക്കുന്ന നടപടികളാണ് നടന്നുവരുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമതര്‍ പിന്നോട്ട്

വിമതര്‍ പിന്നോട്ട്

വിമത നേതാക്കള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി അലെപ്പോയിലെ സിറിയന്‍ ജനതയ്ക്ക് സെല്‍ഫോണ്‍ മെസേജ് ലഭിച്ചതായി അലെപ്പോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ കരാം അല്‍ മസ്‌റി പറയുന്നു. എന്നാല്‍ സിറിയന്‍ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിട്ടില്ല.

റിബലുകള്‍ ആരെല്ലാം

റിബലുകള്‍ ആരെല്ലാം

റിബല്‍ ഗ്രൂപ്പ് അഹ് റര്‍ അല്‍ ഷാം, ഫ്രീ സിറിയന്‍ സിറിയന്‍ ആര്‍മി എന്നിങ്ങനെ സിറിയന്‍ പ്രസിഡന്റ് അസദിനെതിരെ പോരാട്ടം നയിച്ചിരുന്ന റിബല്‍ ഗ്രൂപ്പുകളാണ് ആഴ്ചകളായി അലെപ്പോയെ ചോരക്കളമാക്കിത്തീര്‍ത്തത്. റിബലുകള്‍ ആരെല്ലാം

 ജനിച്ച മണ്ണിലേയ്ക്ക്

ജനിച്ച മണ്ണിലേയ്ക്ക്

വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതോടെ വിമതര്‍ ഉപരോധം തീര്‍ത്ത പ്രദേശത്തേയ്ക്ക് സിറിയന്‍ ജനതയെ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ വഴി മാറ്റിപ്പാര്‍പ്പിക്കുന്നതായി അലെപ്പോ മീഡിയ സെന്റര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

തുര്‍ക്കിയുടെ മധ്യസ്ഥതയില്‍

തുര്‍ക്കിയുടെ മധ്യസ്ഥതയില്‍

തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതോടെ അലെപ്പോയുടെ കിഴക്കുഭാഗത്തു നിന്നുള്ള ആളുകളെ ബുധനാഴ്ച (പ്രാദേശിക സമയം) രാവിലെ തന്നെ ഒളിപ്പിക്കാന്‍ തുടങ്ങിയതായി ഇസ്ലാമിക് വിമത നേതാവ് അഹ് രാര്‍ അല്‍ ഷാം പറയുന്നു.

 റഷ്യന്‍- സിറിയന്‍ സഖ്യം

റഷ്യന്‍- സിറിയന്‍ സഖ്യം

റഷ്യയുടെ പിന്തുണയോടെയുള്ള സിറിയന്‍ സഖ്യമാണ് സിറിയന്‍ വിമതരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്ന അലെപ്പോ പിടിച്ചെടുക്കാന്‍ സിറിയയെ സഹായിച്ചത്. സിറിയന്‍ ജനതയ്ക്ക് സിവിലിയന്മാരുടെ പിന്തുണയും വിമതരെ തുരത്തുന്നതിനായി ലഭിച്ചിരുന്നു.

ഇദ്‌ലിബിലേയ്ക്ക്

ഇദ്‌ലിബിലേയ്ക്ക്

വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടതായി വ്യക്തമാക്കിയ റിബല്‍ ഗ്രൂപ്പ് അഹ് റര്‍ അല്‍ ഷാം സിവിലിയന്‍മാരെയും പോരാളികളേയും ബസില്‍ പശ്ചിമ അലെപ്പോയിലേക്കോ ഇദ്‌ലിബ് പ്രവിശ്യയിലേക്കോ മാറ്റിപ്പാര്‍പ്പിക്കുന്നതായി വ്യക്തമാക്കി.

English summary
Aleppo:Syrian rebels reach evacuation deal with government. Rebel forces confirms the agreement with Syrian goverment with mediation of Turkey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X