• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ അല്‍ഹുസ്ന്‍ ആപ്പിലെ പച്ച ഇനി 14 ദിവസം മാത്രം; ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് 15 രാജ്യങ്ങളില്‍

Google Oneindia Malayalam News

ദുബൈ: അല്‍ ഹുസ്ന്‍ ആപ്പില്‍ ക്രമീകരണം വരുത്താനൊരുങ്ങി യുഎഇ. ഈ മാസം അഞ്ച് മുതലാണ് ആപ്പില്‍ ക്രമീകരണം വരുത്തുക. പിസിആര്‍ ടെസ്റ്റ് ചെയ്തവരുടെ പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ അല്‍ ഹുസ്ന്‍ ആപ്പില്‍ പച്ച അടയാളമാണ് കാണിക്കുക. ഇത് പരിശോധനക്ക് ശേഷം 30 ദിവസത്തോളം മാണ് പച്ച അടയാളം കാണിക്കുന്നത്.

ഒമൈക്രോൺ ബാധ സ്ഥിരീകരിച്ച് യുഎസും യുഎഇയും; രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി അധികൃതർഒമൈക്രോൺ ബാധ സ്ഥിരീകരിച്ച് യുഎസും യുഎഇയും; രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി അധികൃതർ

എന്നാല്‍ ഡിസംബര്‍ അഞ്ച് മുതല്‍ ഇത് 14 ദിവസത്തേക്കാക്കി ചുരുക്കിയെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 14 ദിവസത്തിന് ശേഷം പുതിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ പച്ചയുടെ സ്ഥാനത്ത് ചാര നിറമായിരിക്കുമെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

1

പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും, രാജ്യവ്യാപകമായി സുരക്ഷിത സഞ്ചാരവും, വിനോദ സഞ്ചാരവും ഉറപ്പാക്കുന്നതിനുമാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം യുഎഇയില്‍ ആദ്യ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നുമെത്തിയ യാത്രകാരിക്കാണ് ആദ്യ വകഭേദം സ്ഥിരീകരിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ത്രീക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒമൈക്രോണ്‍ ബാധിച്ച സ്ത്രീയെ ഐസൊലേറ്റ് ചെയ്തുവെന്നും ഇവരെ നിരീക്ഷിക്കുകയാണെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇവര്‍ക്ക് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരേയും ഐസൊലേഷന്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിചേര്‍ത്തു.

പാർലമെന്റ് ശൈത്യകാല സമ്മേളനം;ലോക്സഭയിൽ ഇന്ന് കൊവിഡ് വിഷയങ്ങൾ ചർച്ചയാകുംപാർലമെന്റ് ശൈത്യകാല സമ്മേളനം;ലോക്സഭയിൽ ഇന്ന് കൊവിഡ് വിഷയങ്ങൾ ചർച്ചയാകും

2

കോവിഡിനെ നേരിടാനുള്ള സജീവമായ നടപടികള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാക്‌സിനേഷനും ബുസ്റ്റര്‍ ഡോസിനും പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇത് കോവിഡ് മൂലമുണ്ടാകുന്ന മരണത്തേയും അതിന്റെ വ്യാപന ശേഷിയേയും കുറക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ദുബായിയല്‍ നിന്നോ ദോഹയില്‍ നിന്നോ ഡെന്‍മാര്‍ക്കിലേക്ക് യാത്ര ചെയ്യന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ഡെന്‍മാര്‍ക്ക് ഭരണകൂടം. ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കുറക്കുന്നതിനാണ് ഇതിന്റെ ലക്ഷ്യമെന്ന് ഡാനിഷ് ആരോഗ്യ മന്ത്രി മാഗ്നസ് ഹ്യൂനിക്കെ അറിയിച്ചു. ദോഹ, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളം വിടുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്നും മാഗ്നസ് ഹ്യൂനിക്കെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

3

യുഎസിലും ഒമൈക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. നവമ്പര്‍ 22 ന് സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ ഇയാള്‍ക്ക് 29നാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇയാള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ബുസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വകഭേദത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. വാകിസിനേഷനും ബൂസ്റ്റര്‍ വാകിസനേനും പ്രധാന്യം നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങൾ; കേന്ദ്രം ബാധ്യത ഏറ്റെടുക്കില്ലെന്ന് വി മുരളീധരൻകെ റെയില്‍ പദ്ധതിക്ക് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങൾ; കേന്ദ്രം ബാധ്യത ഏറ്റെടുക്കില്ലെന്ന് വി മുരളീധരൻ

4

യുഎസിലേക്കുള്ള യാത്രക്കാര്‍ക്കുള്ള നിയമം കടുപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം, വിമാനം പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പെടുത്ത കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സ്റ്റാറ്റസ് എന്നിവ നിര്‍ബന്ധമാക്കും, ഇത് യുഎസില്‍ എത്തിചേര്‍ന്നാലും ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പുതിയ വകഭേദത്തെ കുറിച്ച് ഇപ്പോഴും സംശയങ്ങള്‍ ഉള്ളതായി അധികൃതര്‍ അറിയിച്ചു. പഴയ വകഭേദത്തെക്കാള്‍ ഗുരുതരമാണോയെന്നും, വാക്‌സിനേഷന്‍ കൊണ്ട് തടയാന്‍ സാധിക്കുമോയെന്നുമുള്ള സംശയങ്ങള്‍ ഇപ്പോഴും ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.

5

കഴിഞ്ഞ ദിവസം ഡെന്‍മാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ നാല് പേര്‍ക്ക് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ഡെന്‍മാര്‍ക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡെന്‍മാര്‍ക്ക് കൂടാതെ, നെതര്‍ലാന്റ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളിലും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 16 രാജ്യങ്ങളിലാണ് ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎഇ, ദക്ഷിണ കൊറി, സൗദി അറേബ്യ, നൈജീരിയ, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, സ്‌പെയിന്‍, നെചതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, യൂകെ, ആസ്ട്രിയ, ആസ്‌ട്രേലിയ, ജര്‍മ്മനി, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ 10 സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി; മുന്നറിയിപ്പില്ലാതെ തുറന്നെന്ന് നാട്ടുകാര്‍മുല്ലപ്പെരിയാറില്‍ 10 സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി; മുന്നറിയിപ്പില്ലാതെ തുറന്നെന്ന് നാട്ടുകാര്‍

6

കഴിഞ്ഞ ദിവസവമാണ് സൗദി അറേബ്യയില്‍ ആദ്യ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രാക്കാരിലാണ് വകഭേദം കണ്ടെത്തിയത്. നൈജീരിയയില്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ജപ്പാനില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുടെ അതിര്‍ത്ഥികള്‍ അടച്ചിട്ടുണ്ട്. നമീബിയയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രി പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ നിന്ന് നെതര്‍ലന്റ് വഴി സ്‌പെയിനിലെത്തിയ 51 കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് ആംസ്റ്റര്‍ ഡാം വഴി മാഡ്രിഡിലെത്തിയ യാത്രകാരിക്കാണ് രണ്ടാമതായി സ്‌പെയിനില്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ സ്ഥിരീകരിച്ച സ്ത്രീ ആസ്ട്ര സെനൈക്ക വൈക്‌സിന്‍ സ്വീകരിച്ചവരാണെന്നും അവര്‍ക്ക് ലക്ഷണങ്ങളൊന്നുമുണ്ടായില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

7

നെതര്‍ലാന്റില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 14 പേര്‍ക്കാര്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 61 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതചര്‍ അറിയിച്ചു. പോര്‍ച്ചുഗലില്‍ 13 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. യൂകെയില്‍ സ്‌കോട്ട്‌ലാന്റില്‍ ആറ് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ബ്രിട്ടനിലും വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ആസ്ട്രിയയിലും ആസ്‌ട്രോലിയയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ആസ്‌ട്രേലിയയില്‍ രണ്ട് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ജര്‍മ്മനിയില്‍ രണ്ട് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മൊസാംബിക്യുവില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഇറ്റലിയിലെ മിലനില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ചെക്ക് റിപ്പബ്ലിക്കിലെ ആശുപത്രിയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈജിപ്തില്‍ നിന്നെത്തിയ യാത്രക്കാരനാണ് ബെല്‍ജിയ്തതില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

ഒമൈക്രോണ്‍ വ്യാപന ഭീതി: അന്താരാഷ്ട്ര വിമാനങ്ങളുടെ നിയന്ത്രണം നീട്ടാന്‍ കേന്ദ്ര സർക്കാർഒമൈക്രോണ്‍ വ്യാപന ഭീതി: അന്താരാഷ്ട്ര വിമാനങ്ങളുടെ നിയന്ത്രണം നീട്ടാന്‍ കേന്ദ്ര സർക്കാർ

Recommended Video

cmsvideo
  മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം
  English summary
  AlHosn app of the UAE will make the adjustment, effective from December 5th
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X