Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്നെങ്കിലും രക്ഷപ്പെടൂ... യുക്രൈനിലുള്ളവരോട് ഇന്ത്യന്‍ എംബസി

കീവ്: യുദ്ധം ശക്തമായ യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. റഷ്യന്‍ സൈന്യം ആക്രമണം തുടരുന്ന ഖര്‍കീവില്‍ നിന്ന് നടന്നിട്ടാണെങ്കില്‍ പോലും ഒഴിഞ്ഞുപോകണമെന്നാണ് എംബസിയുടെ നിര്‍ദേശം. ഒരു ഇന്ത്യന്‍ പൗരനും ഖര്‍കീവിലുണ്ടാകരുത്. എല്ലാവരും പ്രദേശം വിടണം. യുക്രൈന്‍ സമയം 6 മണിക്ക് മുമ്പായി എല്ലാവരും കാല്‍നടയായിട്ടെങ്കിലും രക്ഷപ്പെടണമെന്നാണ് നിര്‍ദേശം. യുക്രൈനിലെ രണ്ടാം നഗരമാണ് ഖാര്‍കീവ്. ഇന്ത്യന്‍ എംബസി യുക്രൈന്‍ തലസ്ഥാനമായ കീവിലെ പ്രവര്‍ത്തനം ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. എല്ലാ ഇന്ത്യക്കാരോടും പെസോച്ചിന്‍, ബബായി, ബെസ്ലിയുദോവ്ക എന്നിവിടങ്ങളില്‍ എത്താനാണ് നിര്‍ദേശം.

x

ഖര്‍കീവിലെ സാഹചര്യം മോശമായി വരികയാണ്. എല്ലാ ഇന്ത്യന്‍ പൗരന്‍മാരും സുരക്ഷിതമായിരിക്കണം. ആരും നഗരത്തില്‍ തങ്ങരുത്. സാധ്യമാകുന്ന അത്രയും വേഗത്തില്‍ നഗരം വിടണം. ആറ് മണിക്ക് മുമ്പായി എല്ലാവരും ഖര്‍കീവില്‍ നിന്ന് പുറത്തുപോകണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. വാഹനങ്ങള്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ കാല്‍നടയായി യാത്ര തിരിക്കണം. പിസോച്ചിനിലേക്ക് 11 കിലോമീറ്ററാണുള്ളത് എന്നും എംബസി ട്വീറ്റ് ചെയ്തു.

14 ലക്ഷത്തോളം പേരാണ് ഖര്‍കീവിലുള്ളത്. റഷ്യന്‍ സൈന്യം ശക്തമായ ആക്രമണമാണ് ഇവിടെ നടത്തുന്നത്. അതോടെ ഗതാഗത സൗകര്യങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കാല്‍നടയായി പുറപ്പെടാനുള്ള നിര്‍ദേശം. റോഡ് ഗതാഗതം സാധ്യമല്ലാത്ത അവസ്ഥയാണ്. ട്രെയിനില്‍ യാത്ര ചെയ്യുന്നത് പ്രയാസമായിരിക്കുന്നു. പ്രദേശവാസികള്‍ വിദേശികളോട് വിദ്വേഷപരമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കറുത്ത വര്‍ഗര്‍ക്കാര്‍ക്കെതിരെ രൂക്ഷമായ വംശീയ വിദ്വേഷവും പ്രചരിപ്പിക്കുന്നുണ്ട്. വാഹനങ്ങളില്‍ അവരെ കയറ്റുന്നില്ല എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും നിറയെ ജനക്കൂട്ടമാണ്. ട്രെയിനില്‍ പലര്‍ക്കും കയറാന്‍ സാധിക്കുന്നില്ല. ചിലരെ ഇറക്കിവിടുകയും ചെയ്തു. ഇതിന്റെ വീഡിയോകള്‍ പ്രചരിച്ചിരുന്നു.

റഷ്യന്‍ സേന ഖര്‍കീവില്‍ എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെ റോക്കറ്റാക്രമണം നടക്കുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യയ്ക്കാര്‍ക്ക് ഖാര്‍കീവ് വിടാന്‍ റഷ്യ സൗകര്യം ഒരുക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ യുക്രൈന്‍ സൈനികര്‍ ഇന്ത്യക്കാരെ ആക്രമിച്ചു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം, റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധത്തില്‍ ഭാഗമാകില്ലെന്ന് ചൈന അറിയിച്ചു. റഷ്യയുടെ ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് അമേരിക്കന്‍ ഉപരോധം. മാത്രമല്ല, യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്കയും സഖ്യകക്ഷികളും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+